ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ പാഴ്‌സണ്‍സ് ഗ്രീന്‍ ട്യൂബ് മെട്രോ സ്റ്റേഷനിൽ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഭീകരർ ഏറ്റ...

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ പാഴ്‌സണ്‍സ് ഗ്രീന്‍ ട്യൂബ് മെട്രോ സ്റ്റേഷനിൽ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഭീകരർ ഏറ്റെടുത്തു.
ഭീകര സംഘടനയുടെ വാർത്താ ഏജൻസിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റുകൊണ്ടുള്ള വാർത്ത പുറത്തുവിട്ടത്.
നടന്നത് ഭീകരമാണമാണെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ്ണ് ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 8.20 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ബക്കറ്റിനുള്ളില്‍ വച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ വ്യ പേര്‍ക്ക് പരിക്കേറ്റു.
സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌കോട്‌ലാന്‍ഡ് മുതല്‍ വിംബിള്‍ഡണ്‍ വരെയുള്ള ട്രെയില്‍ സര്‍വീസ് നിര്‍ത്തിവച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി തെരേസ മെയ് അപലപിച്ചു.
COMMENTS