ജയ്പുര്‍: ആശ്രമത്തില്‍ 21 കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍. ആള്‍ദൈവത്തെ 15 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്...
ജയ്പുര്‍: ആശ്രമത്തില്‍ 21 കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍. ആള്‍ദൈവത്തെ 15 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനു പിന്നാലെയാണ് ബാബയും കുടുങ്ങിയിരിക്കുന്നത്. ആള്‍വാറിലെ സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലഹാരി മഹാരാജ് പീഡിപ്പിച്ചെന്ന പരാതിയുമായി ഛത്തിസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരിയാണ് പൊലീസിനെ സമീപിച്ചത്.
എഴുപതുകാരനായ സ്വാമിയെ തേടി പൊലീസ് ആശ്രമത്തിലെത്തിയപ്പോള്‍ രക്തസമ്മര്‍ദ്ദത്തിനു സ്വാമി ചികിത്സ തേടി. പതിനഞ്ചു വര്‍ഷമായി പരാതിക്കാരിയും കുടുംബവും സ്വാമിയുടെ അനുയായികളാണ്. സ്വാമിയുടെ ദിവ്യധാം ആശ്രമത്തില്‍ ഓഗസ്റ്റ് ഏഴിനാണ് യുവതി പീഡിപ്പിക്കപ്പെട്ടത്.
നിയമവിദ്യാര്‍ത്ഥിനിയാണ് യുവതി. ഇന്റേണ്‍ഷിപ്പ് കാലത്ത് ആദ്യമായി ലഭിച്ച പ്രതിഫലം സ്വാമിക്കു സമര്‍പ്പിക്കാനാണ് യുവതി ആശ്രമത്തിലെത്തിയത്. സ്വാമിയാണ് ഡല്‍ഹിയില്‍ ഇന്റേണ്‍ഷിപ്പിനുള്ള സൗകര്യം ചെയ്തുകൊടുത്തത്.
യുവതി എത്തിയ ദിവസം ഗ്രഹണ ദിവസമായതിനാല്‍ സ്വാമി ആര്‍ക്കും ദര്‍ശനം നല്‍കില്ലെന്നും ആശ്രമത്തില്‍ തങ്ങാനും യുവതിയോട് ആവശ്യപ്പെട്ടു. അന്നു വൈകുന്നേരം യുവതിയെ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിനു ശേഷം പുറത്താരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, ആള്‍ദൈവം റാം റഹീം സിങ്ങ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് പരാതിയുമായി യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുന്നത്.
ഛത്തീസ്ഗഡ് ഡിജിപി എ.എന്‍. ഉപാധ്യയെ നേരിട്ടു കണ്ടാണ് യുവതിയും കുടുംബവും പരാതി നല്‍കിയത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബിലാസ്പുര്‍ പൊലീസ് കേസെടുത്തത്.
പരാതി വന്നുടന്‍ ബാബ ആശുപത്രിയില്‍ അഭയം തേടി. അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നു പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിയത്. എന്നാല്‍, അറസ്റ്റിനു ശേഷം പൊലീസ് പരിശോധിപ്പിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണെന്ന് അഡാര്‍ പൊലീസ് അഡിഷണല്‍ സൂപ്രണ്ട് പരാസ് ജെയിന്‍ പറഞ്ഞു.
Keywords: Falahari Baba, Rapist, Sanyasi, Baba
COMMENTS