കൊച്ചി : ആക്രമിക്കപ്പെട്ട നടിയെ നിരന്തരം അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് കേസെടുത...
കൊച്ചി : ആക്രമിക്കപ്പെട്ട നടിയെ നിരന്തരം അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പിസി ജോര്‍ജിന്റെ നടപടി മനോവേദനയുണ്ടാക്കുന്നുവെന്ന് നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
പിസി ജോര്‍ജിനെതിരേ കേസെടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയിര്‍ന്നിരുന്നു. വനിതാ കമ്മിഷനായിരുന്നു ഇതില്‍ ശക്തമായ നിലപാടെടുത്തത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പിസി ജോര്‍ജിനെതിരേ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചിരുന്നു.
നടന്‍ ദിലീപിനെ ന്യായീകരിച്ചും നടിയെ അധിക്ഷേപിച്ചും പിസി ജോര്‍ജ് നിരന്തരം സംസാരിച്ചിരുന്നു.
നിര്‍ഭയ കേസിലെ പെണ്‍കുട്ടിയെ പോലെ പീഡിപ്പിക്കപ്പെട്ടുവെങ്കില്‍ നടി പിറ്റേന്നു ഷൂട്ടിംഗിനു പോയതെങ്ങനെയെന്നും ജോര്‍ജ് ചോദിച്ചിരുന്നു.
Keywords: PC George, Dileep, Actress Molesting Case
COMMENTS