സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : ആര്‍എസ്എസ് നേതാവ് രാജേഷിന്റെ കൊലപാതകം ഉള്‍പ്പെടെ, കേരളത്തില്‍ രൂക്ഷമാവുന്ന ക്രമസമാധാന പ്രശ്...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : ആര്‍എസ്എസ് നേതാവ് രാജേഷിന്റെ കൊലപാതകം ഉള്‍പ്പെടെ, കേരളത്തില്‍ രൂക്ഷമാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വളരെ ഗൗരവത്തിലാണ് എടുക്കുന്നതെന്നു വ്യക്തമാവുന്നു.പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ് ലിയെ തിരുവനന്തപുരത്തേയ്ക്ക് എത്താന്‍ ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
കേരളത്തിലെ സംഘര്‍ഷ പ്രദേശങ്ങളെല്ലാം സന്ദര്‍ശിക്കാനാണ് ജെയ്റ്റ്‌ലി എത്തുന്നത്. ഈ വിഷയം സജീവമാക്കി നിര്‍ത്തുക തന്നെയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.
മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗല്ഭരായ അഭിഭാഷകരില്‍ ഒരാളാണ് ജെയ്റ്റ്‌ലി എന്നിരിക്കെ, അദ്ദേഹത്തിന്റെ വരവിന് മാനങ്ങള്‍ ഏറെയാണ്.
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് രാജേഷിന്റെ വീടും ജെയ്റ്റ്‌ലി സന്ദര്‍ശിക്കുന്നുണ്ട്. ഇതിലൂടെ, സംസ്ഥാന സര്‍ക്കാരിന് കൃത്യമായ സന്ദേശമാണ് ബിജെപി നല്കുന്നത്.
നേരത്തേ, മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി ഈ വിഷയത്തില്‍ വിശദീകരണം തേടിയതിനു പിന്നാലെയാണ് ജെയ്റ്റ്‌ലി എത്തുന്നത്.
കേരളത്തിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ എത്രത്തോളം പാര്‍ട്ടിക്ക് മുതലെടുക്കാനാവുമെന്നു തന്നെയാണ് ബിജെപി ചിന്തിക്കുന്നത്. ഒത്തുതീര്‍പ്പു ചര്‍ച്ചകളിലൂടെ പ്രശ്‌നം ഒതുക്കാന്‍ സിപിഎം നേതൃത്വവും സര്‍ക്കാരും ശ്രമിക്കുന്നതിനിടെയാണ് പ്രശ്‌നം സജീവമാക്കി നിറുത്താനുറച്ച് കേന്ദ്രമന്ത്രി എത്തുന്നത്.
കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക
Union Minister Arun Jaitley has been asked to come to Thiruvananthapuram to address the law and order issue.
Jaitley is coming to visit all the turmoil areas in Kerala. It is clear that the aim of the center is to keep this issue active.
Moreover, Jaitley is one of the most prominent lawyers in India. The BJP is giving an accurate message to the state government.
Keywords: Union Minister Arun Jaitley, Kerala, Sidhardh Srinivas, RSS chief, murder, Thiruvananthapuram, , BJP , state government, Oommen Chandy , CPI (M), leadership
COMMENTS