സ്വന്തം ലേഖകന്‍ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജാമ്യം നേടാന്‍ വീണ്ടും ശ്രമം ആരംഭിച്ചിരിക്കെ, കേസില്‍ എത്രയും പെട്ട...
സ്വന്തം ലേഖകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജാമ്യം നേടാന്‍ വീണ്ടും ശ്രമം ആരംഭിച്ചിരിക്കെ, കേസില്‍ എത്രയും പെട്ടെന്ന് കുറ്റപത്രം തയ്യാറാക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നീക്കമാരംഭിച്ചു.ഇതിന്റെ ഭാഗമായി പ്രതിക്കൂട്ടിലുള്ള രണ്ടു പേരെ കൂടി ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് അറിയുന്നു. അറസ്റ്റിലാവുന്നത് ആരൊക്കെയെന്നു വ്യക്തമാക്കിയിട്ടില്ല. ദിലീപിന്റെ മാനേജര്‍
അപ്പുണ്ണി, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിനു വേണ്ടി തുടക്കം മുതല്‍ ശക്തമായി നിലകൊള്ളുന്ന നടന്‍ തുടങ്ങി പലരുടെയും പേരുകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ, അന്വേഷണ സംഘം ഇതിനെക്കുറിച്ചു വ്യക്തമായൊന്നും പറയുന്നില്ല.
കേസില്‍ തൊണ്ടി മുതല്‍ വീണ്ടെടുക്കാനാവാത്തതാണ് പൊലീസിനു തലവേദനയാവുന്നത്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച സെല്‍ ഫോണും ഒറിജിനല്‍ മെമ്മറി കാര്‍ഡും വീണ്ടെടുക്കുന്നതിനു പൊലീസിനു കഴിഞ്ഞിട്ടില്ല. ഇവ നശിപ്പിക്കപ്പെട്ടുവെന്നാണ് പിടിയിലായ രണ്ട് അഭിഭാഷകരും മൊഴി കൊടുത്തിട്ടുള്ളത്. ഇതൊഴികെ എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ അഭിഭാഷകര്‍ രണ്ടുപേരും പറയുന്നുമുണ്ട്. എങ്കിലും പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തി കോടതിക്കു കൈമാറാനായത് കേസില്‍ പൊലീസിനു വലിയ നേട്ടമായിട്ടുണ്ട്.
അഭിഭാഷകനെ മാറ്റി നിയമയുദ്ധത്തിനു തയ്യാറെടുക്കുകയാണ് ദിലീപ്. നേരത്തെ അഡ്വ. രാം കുമാറായിരുന്നു ദിലീപിന്റെ വക്കാലത്തെടുത്തിരുന്നത്. അദ്ദേഹത്തെ മാറ്റി അഡ്വ. രാമന്‍ പിള്ളയെ ഏല്‍പ്പിച്ചിരിക്കുകയാണ്. രാമന്‍ പിള്ളയായിരുന്നു ആദ്യ വിവാഹമോചനത്തില്‍ കാവ്യ മാധവനെതിരേ നിശാല്‍ ചന്ദ്രയ്ക്കു വേണ്ടി ഹാജരായത് എന്നൊരു പ്രത്യേകതയുമുണ്ട്.
മിക്കവാറും തിങ്കളാഴ്ച തന്നെ ദിലീപിന്റെ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ് അഡ്വ. രാമന്‍ പിള്ളയുടെ ഓഫീസ്.
ദിലീപ് ജാമ്യം നേടുന്നതിനെ എതിര്‍ക്കാന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം. അതിനുള്ള മുന്നെുരുക്കവും തിരക്കിട്ടു നടക്കുകയാണ്. ഡല്‍യിലെ നിര്‍ഭയ കേസിലും ക്രൂരമായ പീഡനമാണ് നടന്നിരിക്കുന്നതെന്നും അതിനാല്‍ അതിന്റെ സൂത്രധാരനായ ദിലീപിനു ജാമ്യം കൊടുക്കരുതെന്നുമാണ് പൊലീസ് വാദിക്കുക.
സ്ത്രീപീഡന കേസുകളില്‍ പ്രതിയോട് ഒരു ദാക്ഷിണ്യവും കാണിക്കരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നിലവിലുള്ളതിനാല്‍ ദിലീപിനു മുന്നില്‍ ജയില്‍ കവാടം തുറക്കുമോ എന്നു കാത്തിരുന്നു കാണാം.
Keywords: Dileep, Adv. Raman Pillai, Jail, Arrest, Crime
COMMENTS