സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസ് ആവശ്യത്തെ സിപിഎം നേതൃത്വം കൈയോടെ തള്ളി. ക്ര...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസ് ആവശ്യത്തെ സിപിഎം നേതൃത്വം കൈയോടെ തള്ളി.ക്രമസമാധാന പ്രശ്‌നങ്ങള്‍ വഷളായാല്‍ കേന്ദ്രം 356 ാം വകുപ്പെന്ന വടിയെടുക്കുന്നതിലേക്കു പോയേക്കുമെന്ന് വൈഗ ന്യൂസ് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പതുക്കെപ്പതുക്കെ ഈ വിഷയം സജീവമാക്കുന്നതിനുള്ള ശ്രമത്തിലാണ് ആര്‍എസ്എസും ബിജെപിയും. ഇതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെത്തുന്നതും.
ഡല്‍ഹിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേയാണ് രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യമുന്നയിച്ചത്.
കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക
ഇക്കാര്യത്തില്‍ കേന്ദ്രം വിവേകപൂര്‍വമുള്ള നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അക്രമം അഴിച്ചുവിടുകയാണ്. ഇതു ചെറുക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസെടുത്ത് ജയിലില്‍ അടയ്ക്കുകയാണ്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണം.
ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ഏറ്റവുമധികം പേര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്. ഇതിന്റെ കേന്ദ്രം കണ്ണൂരാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും സിപിഎമ്മുകാരല്ലത്തവരെയും ആര്‍എസ്എസ് കൊലപ്പെടുത്തുകയാണെന്നും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ബിജെപി ദേശീയ നേതൃത്വമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിയില്‍ അപാകമൊന്നും സിപിഎം കാണുന്നില്ല. മുഖ്യമന്ത്രിക്ക് ഗര്‍ണറുമായി ആശയവിനിമയം നടത്തണമായിരുന്നു. ഗവര്‍ണര്‍ക്ക് സര്‍ക്കാരുമായി നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയമായി ഗവര്‍ണര്‍ ഇടപെട്ടാല്‍ ശക്തമായി എതിര്‍ക്കും.
ബിജെപി മാത്രമല്ല, കോണ്‍ഗ്രസും കേരള സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.
COMMENTS