പിവി സിന്ധു ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമൊത്ത് അമരാവതി: ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധു, ആന്ധ്രാപ്രദേശ് സ്റ്റേ...
പിവി സിന്ധു ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമൊത്ത്
അമരാവതി: ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധു, ആന്ധ്രാപ്രദേശ് സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റു.ലാന്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ചീഫ് കമ്മിഷണര്‍ ഓഫീസിലാണ് സിന്ധുവിനു നിയമനം. മാതാപിതാക്കളും സിന്ധുവിനൊപ്പമുണ്ടായിരുന്നു.
ചീഫ് കമ്മിഷണര്‍ അനില്‍ ചന്ദ്ര പുന്നത്തയാണ് സിന്ധുവിനു നിയമന ഉത്തവ് നല്കിയത്. കഴിഞ്ഞ മാസം, സിന്ധുവിനെ സ്റ്റേറ്റ് ഗവണ്‍മെന്റ് ഗ്രൂപ്പ് വണ്‍ ഓഫീസറായി നിയമിച്ചിരുന്നു.
മേയ് മാസത്തില്‍ സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് ആക്ട് ഭേദഗതി ചെയ്തുകൊണ്ടാണ് സിന്ധുവിനെ സര്‍ക്കാര്‍ ഓഫീസറായി നിയമിച്ചത്.
ഒളിമ്പിക്‌സ് വിജയത്തിന്റെ പേരില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്നു കോടി രൂപ സിന്ധുവിനു പാരിതോഷികം കൊടുത്തിരുന്നു. കൂടാതെ, അമരാവതിയില്‍ റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റും ഗ്രൂപ്പ്‌ഐ ഓഫീസര്‍ തസ്തികയും വാഗ്ദാനം ചെയ്തിരുന്നു.
സിന്ധു ഡെപ്യൂട്ടി കളക്ടറായി അധികാരമേല്‍ക്കുന്നു
അഞ്ചു കോടി രൂപയും റസിഡന്‍ഷ്യല്‍ പ്ലോട്ടും ജോലിയും തെലുങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സിന്ധു മാതാപിതാക്കളുടെ സ്വദേശമായ ആന്ധ്രാപ്രദേശിലേക്ക് എത്തുകയായിരുന്നു.ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ആഗസ്റ്റ് 21 ന് സിന്ധു പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കല മെഡല്‍ ജേതാവാണ് സിന്ധു.
രണ്ട് യുവതികളുമൊത്ത് രതിലീല, ചിത്രങ്ങളും വീഡിയോയും ചോര്‍ന്നു, ഐഎഎസ് ഓഫീസര്‍ സസ്‌പെന്‍ഷനില്‍
Last month, Sindhu was appointed as the State Government Group One Officer.
Chandrababu Naidu was given a cash prize of Rs. 3 crore for her victory. In addition, the residential flat and job also offered.
Telangana government had offered Rs 5 crore, residential plot and jobs. However she preferred her parents' home in Andhra Pradesh.
Sindhu is participating in the World Championships in Glasgow on August 21.
Keywords: PV Sindhu, deputy collector, Andhra Pradesh, State Secretariat, commissione, State Government, Group One Office, Amravati , World Championships, Glasgow
COMMENTS