വാരാണസിയില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ക്രിക്കറ്റ് താരം യുവരാജ് സിംഗ് സ്ഥാപനത്തിന്റെ സിഇഒയായ യുവതിയെ ജനക്കൂട്ടത്...
വാരാണസിയില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ക്രിക്കറ്റ് താരം യുവരാജ് സിംഗ് സ്ഥാപനത്തിന്റെ സിഇഒയായ യുവതിയെ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷിച്ചു.
വൈ.ഡബ്ല്യു.ഡബ്ല്യു.സി എന്ന സ്ഥാപനത്തിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് ജെഎച്ച് വി മാളില്‍ യുി എത്തിയത്. യുവരാജ് എത്തുന്നതറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ തടിച്ചുകൂടി. ഇവരെ നിയന്ത്രിക്കാന്‍ പൊലീസുമുണ്ടായിരുന്നില്ല.
യുവിയെ തൊടാനും പിച്ചാനുമായി ആരാധകര്‍ അടുത്തുകൂടിയപ്പോള്‍ താരത്തെ അവരില്‍ നിന്നു രക്ഷിക്കാനായി സിഇഒ ഷാസ്മിന്‍ കാര നേരിട്ട് ഇറങ്ങി.
പക്ഷേ, തക്കം നോക്കി പലരും ഷാസ്മിന്‍ കാരയുടെ ദേഹത്തു കൈവയ്ക്കാന്‍ തുടങ്ങി. ഇതോടെ യുവരാജ് തന്നെ മറന്ന് യുവതിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി.
യുവതിയെ പിച്ചുകയും തോണ്ടുകയും ചെയ്തവരെ ആട്ടിപ്പായിച്ച് യുവതിയെ രക്ഷിക്കുകയായിരുന്നു യുവി. ഇതിനിടെ ഒരിക്കല്‍ യുവി നിലത്തുവീഴുകയും ചെയ്തു. ഒടുവില്‍ പൊലീസിനെ വിളിച്ചാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ഹോക്കി, എഫ്.എം.സി.ജി, ഫാഷന്‍, വിദ്യാഭ്യാസം, മീഡിയ, വിനോദം എന്നിങ്ങനെ വിവിധ മേഖലകളില്‍ 13 വര്‍ഷത്തെ പരിചയമുള്ള ഷാസ്മിന്‍ കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനാണ് ഈ സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
കാന്‍സറില്‍ നിന്നു രക്ഷപ്പെട്ടെത്തിയ യുവിയെ തന്നെയാണ് തന്റെ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി യാസ്മിന് കണ്ടെത്തിയതും.
അമിതാഭ് ബച്ചന്, ദീപിക പദുകോണ്‍, കാജോള്‍, നേഹ ധുപിയ, ഫറാ ഖാന് തുടങ്ങിയവരും ഈ സ്ഥാപനത്തിന്റെ പ്രചാരണരംഗത്തുണ്ട്.
രണ്ട് യുവതികളുമൊത്ത് രതിലീല, ചിത്രങ്ങളും വീഡിയോയും ചോര്‍ന്നു, ഐഎഎസ് ഓഫീസര്‍ സസ്പെന്‍ഷനില്‍
Keywords: Yuvraj Singh, woman , mob, JVV Mall, CEO, Shazmoon, Amitabh Bachchan, Deepika Padukone, Kajol, Neha Dhupia, Farah Khan
COMMENTS