കൊടുങ്ങല്ലൂര്‍: ഇരുപതിലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥാപനത്തിന്റെ ഉടമയാണ് കോടിക്കണക്കിനു രൂപയുമായി മുങ്ങി. എറണാകുളം, കൊല്ലം, ത...
കൊടുങ്ങല്ലൂര്‍: ഇരുപതിലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥാപനത്തിന്റെ ഉടമയാണ് കോടിക്കണക്കിനു രൂപയുമായി മുങ്ങി. എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന തത്വമസി എന്ന ചിട്ടിസ്ഥാപനമാണ് ഇടപാടുകാരെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.
സ്ഥാപനത്തിന്റെ പതിനാറോളം ബ്രാഞ്ചുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ചിട്ടി കിട്ടിയവര്‍ക്കും നിക്ഷേപത്തിന്റെ കാലവധി കഴിഞ്ഞവര്‍ക്കും തിങ്കളാഴ്ച പണം നല്‍കാമെന്ന് സ്ഥാപനത്തിന്റെ ഉടമ ചേറായി സ്വദേശി കിഷോര്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍, ഉച്ചയായിട്ടും പണം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഉടമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.
ചിട്ടിസ്ഥാപനത്തിന്റെ ഉടമ മുങ്ങിയതറിഞ്ഞ് നിക്ഷേപകര്‍ കൂട്ടത്തോടെ സ്ഥാപനത്തിലെത്തി. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പൊലീസ് ഓഫീസ് സീല്‍ ചെയ്തു.
നിക്ഷേപകര്‍ ഉടമയുടെ ചേറായിയിലെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ 160 പരാതികളാണ് പൊലീസിനു ലഭിച്ചത്.
നൂറു കോടിയിലധികം രൂപ തട്ടിപ്പുനടത്തിയതായാണ് സൂചന. പണം പിരിക്കാനായി വനിതകളെയാണ് പ്രധാനമായും നിയോഗിച്ചിരുന്നത്. ഇവര്‍ക്ക് ആകര്‍ഷകമായ ശമ്പളും കളക്ഷന്‍ കമ്മിഷനും നല്‍കിയിരുന്നു.
Tags: Police, Crime, Rupees, Kerala

COMMENTS