ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു. ജയിലില്‍ 26 വര്‍ഷം കഴിഞ്ഞ ശേഷമാണ് പ...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു. ജയിലില്‍ 26 വര്‍ഷം കഴിഞ്ഞ ശേഷമാണ് പേരറിവാളനു പരോള്‍ ലഭിക്കുന്നത്.
ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാനാണ് പരോള്‍ അനുവദിച്ചത്. അമ്മ അര്‍പുതമ്മാളാണ് പരോളിനായി അപേക്ഷ നല്‍കിയത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് 1991 മേയ് 21 ന് ശ്രീപെരുംപുത്തൂരില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെയാണ്. കേസില്‍ നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.
പിന്നീട് സുപ്രീം കോടതി നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ശരിവയ്ക്കുകയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയും ചെയ്തു. പത്തൊന്‍പതുപേരെ വിട്ടയച്ചു.
തമിഴ്‌നാട് ഗവര്‍ണര്‍ നളിനിയുടെ ശിക്ഷ 2000 ഏപ്രില്‍ 25 ന് ജീവപര്യന്തമായി ഇളവു ചെയ്തു. പിന്നീട് സുപ്രീം കോടതി മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെയും ശിക്ഷ ജീവപര്യന്തമാക്കി.
അതിനിടെ പ്രതികളെ ജയിലില്‍ നിന്നു മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി തടഞ്ഞു.
Tags: RajivGandhi, Assasination, Convict, Tamilnadu, Perarivalan, Parole

COMMENTS