ശ്രീഹരിക്കോട്ട: ഉപഗ്രഹത്തിന്റെ താപകവചം യഥാസമയം വേര്‍പെടുന്നതില്‍ സംഭവിച്ച പാളിച്ചയാണ് ഇന്ത്യയുടെ ഗതിനിര്‍ണ്ണയ സംവിധാനത്തിലെ ( നാവിക് ...
ശ്രീഹരിക്കോട്ട: ഉപഗ്രഹത്തിന്റെ താപകവചം യഥാസമയം വേര്‍പെടുന്നതില്‍ സംഭവിച്ച പാളിച്ചയാണ് ഇന്ത്യയുടെ ഗതിനിര്‍ണ്ണയ സംവിധാനത്തിലെ ( നാവിക് ) പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയമാകാന്‍ കാരണമെന്ന് ഐ.എസ്.ആര്.ഒ.
ഏഴ് ഉപഗ്രഹ പരമ്പരയിലെ ഐ.ആര്.എന്‍. എസ്.എസ്1 എച്ച് വിക്ഷേപണമാണ് പരാജയപ്പെട്ടത്. വിക്ഷേപണ സമയത്തെ ഉഗ്രതാപത്തില്‍ നിന്ന് ഉപഗ്രഹത്തെ സംരക്ഷിക്കുന്ന കവചമാണ് നിശ്ചിത സമയത്ത് വേര്‍പെടാതെ വന്നത്.
2013 ജൂലായ് ഒന്നിന് അയച്ച ആദ്യ ഗതിനിര്‍ണ്ണയ ഉപഗ്രഹം തകരാറിലായതിനെ തുടര്‍ന്നാണ് പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്.
ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി. എസ്. എല്‍. വിസി 39 റോക്കറ്റായിരുന്നു വിക്ഷേപണത്തിനായി ഉപയോഗിച്ചത്. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തില്‍ സ്ഥാനനിര്‍ണ്ണയം കൃത്യമാക്കാന്‍ അനിവാര്യമായ മൂന്ന് അറ്റോമിക് ഫ്രീക്വന്‍സി സ്റ്റാന്‍ഡേര്‍ഡ് ക്ളോക്കുകളാണുള്ളത്. 2013 ജൂലായ് ഒന്നിന് അയച്ച ആദ്യ ഉപഗ്രഹത്തിലെ ക്ളോക്കുകള്‍ കേടായതിനാലാണ് പുതിയ ഉപഗ്രഹം അയയ്ക്കേണ്ടിവന്നത്.
പ്രതിരോധ ഉപകരണങ്ങളുടെ വിതരണക്കാരായ ആല്‍ഫ ഡിസൈന്‍ ടെക്നോളജീസാണ് ഐആര്‍എന്‍എസ്എസ്1 എച്ച് ഉപഗ്രഹത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ നിര്‍മിക്കപ്പെടുന്ന ആദ്യ ഉപഗ്രഹമെന്ന ഖ്യാതിയും ഇതിനു കിട്ടിയിരുന്നു.
ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നു ഇന്നു വൈകിട്ട് 6.59നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
COMMENTS