കണ്ണൂര്‍ : കടുത്ത പ്രണയത്തിനൊടുവില്‍ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയ്ക്കു കാമുകനൊപ്പം ഗള്‍ഫിലേക്കു പോകാന്‍ കോടതി അനുമതി കൊടുത്തു. എ...
കണ്ണൂര്‍ : കടുത്ത പ്രണയത്തിനൊടുവില്‍ രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയ്ക്കു കാമുകനൊപ്പം ഗള്‍ഫിലേക്കു പോകാന്‍ കോടതി അനുമതി കൊടുത്തു. എന്നാല്‍, അമ്മയെ പിരിയാതെ കെട്ടിപ്പിടിച്ചു കരഞ്ഞ നാലുവയസ്സുകാരന്‍ കോടതിയിലെത്തിയ എല്ലാവര്‍ക്കും നൊമ്പരമായി. പ്രണയം തലയ്ക്കു പിടിച്ച അമ്മയാകട്ടെ, മകളെയും മകനെയും ഭര്‍ത്താവിന് വിട്ടുകൊടുത്ത്, കാമുകനൊപ്പം കാറില്‍ സ്ഥലം വിടുകയും ചെയ്തു.
പാറപ്രം സ്വദേശിയായ യുവതിയാണ് മകനെയും മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു കോടതി അനുമതിയോടെ കാമുകനൊപ്പം പോയത്.
യുവതിയുടെ ഭര്‍ത്താവും വിദേശത്തായിരുന്നു. അടുത്തിടെ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ 29 ന് അര്‍ദ്ധരാത്രിയില്‍ ഉറക്കപ്പായില്‍ നിന്ന് എഴുന്നേറ്റ് മകനെയും കൂട്ടി യുവതി വീടു വിട്ടിറങ്ങി.
പിണറായി സ്വദേശിയായ കാമുനൊപ്പം അന്നു വെളുപ്പിനു തന്നെ യുവതി കുഞ്ഞിനെയും കൂട്ടി കാമുകനൊപ്പം ഒമാനിലേക്കു പോയി. ഭാര്യ ഒമാനിലെത്തിയതറിഞ്ഞ് ഭര്‍ത്താവ് അവിടെയുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു.
സുഹൃത്തുക്കള്‍ ഒമാന്‍ പൊലീസിന്റെ സഹായം തേടി. പൊലീസും സംഘടനകളും ഇടപെട്ട് ഇവരെനാട്ടിലേക്ക് തിരിച്ചയച്ചു. ഒമാനില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഉടന്‍ യുവതിയെയും കാമുകനെയും ഭര്‍ത്താവിന്റെ പരാതി പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു.
തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ യുവതി, തനിക്കു ഭര്‍ത്താവിനെ വേണ്ടെന്നും കാമുകനെ മതിയെന്നും ഉറച്ച നിലപാടെടുത്തു. ഇതോടെ, രണ്ടു മക്കളെയും തനിക്കു വേണ്ടെന്നും നിലപാടെടുത്തു.
തുടര്‍ന്ന് മക്കളുടെ സംരക്ഷണം ഭര്‍ത്താവിനു നല്കിയ കോടതി, യുവതിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ചു.
പക്ഷേ, അമ്മ കാമുകനൊപ്പം പോകുകയാണെന്നു മനസ്സിലാക്കി ആണ്‍ കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു നിലവിളിച്ചു. പക്ഷേ, മകന്റെ നിലവിളി നാട്ടുകാരുടെ കണ്ണു നിറച്ചെങ്കിലും അമ്മയുടെ കരളലിയിച്ചില്ല.
നിലവിളിക്കുന്ന പിഞ്ചുമകനെ അച്ഛനടുത്തേയ്ക്കു തള്ളിവിട്ടുകൊണ്ട് അമ്മ കാമുകനൊപ്പം കാറില്‍ കയറി സ്ഥലം വിട്ടു.
Keywords: Love, Lover, Mother, Child, Kannur, Thalassery Court
COMMENTS