സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭ വന്‍ ഭൂരിപക്ഷത്തോടെ അഞ്ചാം തവണയും സ്വന്തം കൈപ്പിടിയില്‍ ഒതുക്കിയതോടെ സിപിഎമ്മിന്...
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭ വന്‍ ഭൂരിപക്ഷത്തോടെ അഞ്ചാം തവണയും സ്വന്തം കൈപ്പിടിയില്‍ ഒതുക്കിയതോടെ സിപിഎമ്മിന് എതിരാളികളുടെ വായടപ്പിക്കാന്‍ പുതിയ ആയുധമാക്കി.സര്‍ക്കാരിനെ കടിച്ചുകീറാന്‍ നിന്ന പ്രതിപക്ഷത്തിന് കടുത്ത മാനക്കേടാണ് തിരഞ്ഞെടുപ്പിലൂടെ വന്നിരിക്കുന്നത്.
ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടിയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 21 സീറ്റ് നേടിയ ഇടതു മുന്നണി ഇക്കുറി യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ കൂടി പിടിച്ചെടുക്കുകയും ചെയ്തു.
13 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ യുഡിഎഫിനുണ്ടായിരുന്നത്. അവര്‍ക്ക് ഇക്കുറി ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്.
32 സീറ്റില്‍ മത്സരിച്ച ബിജെപി ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന വാശിയിലായിരുന്നു. പക്ഷേ, അവര്‍ക്ക് എങ്ങും പച്ചതൊടാനായില്ല.
112 സ്ഥാനര്‍ഥികളാണ് മത്സരിച്ചത്. എല്‍ഡിഎഫും യുഡിഎഫും 35 സീറ്റിലും മത്സരിച്ചു. എസ്ഡിപിഐ എട്ട് സീറ്റിലാണ് മത്സരിച്ചത്. പി.സി. ജോര്‍ജിന്റെ ജനപക്ഷം ഒരു സീറ്റില്‍ മത്സരിച്ചിരുന്നു.
ഇതോടെ, കണ്ണൂരില്‍ തങ്ങള്‍ തന്നെയാണ് അജയ്യരെന്ന് ഒരിക്കല്‍ കൂടി സിപിഎം തെളിയിച്ചിരിക്കുകയാണ്.
Keywords: CPM, LDF, Mattannoor, congress, BJP
COMMENTS