സ്വന്തം ലേഖകന്‍ കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഫയല്‍ ചെയ്ത രണ്ടാം ജാമ്യ ഹര്‍ജി ഹൈക്കോടതി ...
സ്വന്തം ലേഖകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഫയല്‍ ചെയ്ത രണ്ടാം ജാമ്യ ഹര്‍ജി ഹൈക്കോടതി ജാമ്യാപേക്ഷ പ്രോസിക്യൂഷന് വിശദീകരണം നല്‍കുന്നതിനായി ഒരാഴ്ചത്തേയ്ക്ക് മാറ്റിവച്ചു.വെള്ളിയാഴ്ചയായിക്കും ഹര്‍ജി പരിഗണിക്കുക. അന്നു പ്രോസിക്യൂഷന്‍ വിശദീകരണം കൊടുക്കണം.
ഇന്നലെയാണ് ദിലീപ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. പുതിയ ജാമ്യ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങളാണ് ദിലീപ് അന്വേഷക സംഘത്തിനെതിരേ ഉന്നയിച്ചിരിക്കുന്നത്.
മഞ്ജു വാര്യരും എഡിജിപി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധം, ശ്രീകുമാര്‍ മേനോനെ കുറിച്ചു പറഞ്ഞതൊന്നും റെക്കോഡ് ചെയ്തില്ല... അന്വേഷക സംഘത്തിനെതിരേ ദിലീപിന്റെ ആരോപണം
സ്വന്തം ലേഖകന്‍
കൊച്ചി: ഡിജിപി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച നടന്‍ ദിലീപ്, ജാമ്യ ഹര്‍ജിയില്‍ എഡിജിപി ബി സന്ധ്യയ്‌ക്കെതിരേയും ആരോപണം ഉന്നയിച്ചതായി വ്യക്തമായി.തന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുമായി ബി സന്ധ്യയ്ക്കു ബന്ധമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഇത് കേസില്‍ തനിക്കെതിരായ നീക്കങ്ങള്‍ക്കു കാരണമായിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു.
ഇതൂകൂടാതെ, മഞ്ജു വാര്യര്‍, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍ എന്നിവര്‍ക്കെതിരേ താന്‍ കൊടുത്ത മൊഴികളൊന്നും തന്നെ കേസുമായി ബന്ധപ്പെട്ട് അന്വേഷക സംഘം രേഖപ്പെടുത്തിയിട്ടില്ലെന്നും ദിലീപ് ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപിനെതിരേയും ആരോപണമുണ്ട്. ചോദ്യം ചെയ്യല്‍ വേളയില്‍ ശ്രീകുമാര്‍ മേനോനെക്കുറിച്ചു താന്‍ പറഞ്ഞതൊന്നും റെക്കോഡ് ചെയ്തിട്ടില്ല. ആ സമയത്ത് കാമറ ഓഫാക്കാന്‍ ദിനേന്ദ്ര കശ്യപ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതും ബോധപൂര്‍വമാണ്.
അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപാണെങ്കിലും അദ്ദേഹത്തെ അറിയിക്കാതെയാണ് സന്ധ്യ തന്നെ ചോദ്യം ചെയ്തത്. ഇതിനു പിന്നിലും മറ്റെന്തോ ലക്ഷ്യമുണ്ടായിരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ദിലീപ് പറയുന്നു.
ട്വിസ്‌റ്റോടു ട്വിസ്റ്റ്: ഡിജിപി ബഹ്‌റയേയും ദിലീപ് കേസില്‍ പിടിച്ചിടുന്നു, സുനിയും താനും ഒരേ ടവറിനു കീഴില്‍ വന്നത് നടന്‍ മുകേഷ് നിമിത്തമെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ്
സ്വന്തം ലേഖകന്‍
കൊച്ചി: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കൂടി കേസിലേക്കു വലിച്ചിട്ടുകൊണ്ടാണ് നടന്‍ ദിലീപ് പുതിയ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പള്‍സര്‍ സുനി തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയ ദിവസം തന്നെ ഇതിനെക്കുറിച്ച് ഡിജിപിയെ നേരിട്ടു വിളിച്ചു പറയുകയും സുനിയുടെ ശബ്ദരേഖ ബഹ്‌റയ്ക്കു വാട്‌സ് ആപ് ചെയ്യുകയും ചെയ്തുവെന്നാണ് പുതിയ ജാമ്യ ഹര്‍ജിയില്‍ ദിലീപ് പറയുന്നത്.എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.
ജയിലില്‍ നിന്ന് ഏപ്രില്‍ പത്തിനാണ് സുനി വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചു പറഞ്ഞു. ഡിജിപിയുടെ പേഴ്‌സണല്‍ നന്പറിലേക്കാണ് സുനിയുടെ ശബ്ദരേഖ വാട്‌സ് ആപ് ചെയ്തത്.
നാദിര്‍ഷായെയാണ് സുനി ജയിലില്‍ നിന്ന് വിളിച്ചത്. വിളിക്കുന്നത്. ബംഗളൂരുവിലേക്ക് പോകാന്‍ നെടുന്പാശേരി വിമാനത്താവളത്തിലായിരുന്നു നാദിര്‍ഷ അപ്പോള്‍. വിളി വന്ന ഫോണില്‍ റിക്കോര്‍ഡിംഗ് സൗകര്യമില്ലാതിരുന്നതിനാല്‍ നാദിര്‍ഷ സിം മാറ്റി മറ്റൊരു ഫോണിലിട്ടാണ് സുനിയുമായി സംസാരിച്ചത്. തന്നെ ഇക്കാര്യം ദിലീപിനെ നാദിര്‍ഷാ അറിയിച്ചു. ശബ്ദരേഖയും കൈമാറി. ഇതാണ് ദിലീപ് ഡിജിപിക്ക് അന്നുതന്നെ അയച്ചതായി പറയുന്നത്.
എന്നാല്‍, അന്വേഷണ സംഘം പറഞ്ഞിരുന്നത് മറ്റൊന്നാണ്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ച വിവരത്തെക്കുറിച്ച് ഒരു മാസം കഴിഞ്ഞാണ് ദിലീപ് പരാതിപ്പെട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇപ്പോള്‍ ഡിജിപിയെ എല്ലാം അറിയിച്ചിരുന്നു എന്നു കോടതിയില്‍ പറയുന്നതിലൂടെ കേസ് വീണ്ടും കുഴഞ്ഞുമറിയുകയാണ്.
സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് വാട്‌സ് ആപ്പിലൂടെ മാനേജര്‍ അപ്പുണ്ണിക്ക് അയച്ചതോടെ, കുടുങ്ങുമെന്ന് ഉറപ്പാക്കി ദിലീപ് പരാതി നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ഒരുമാസവും സുനിയുമായി ഒത്തുതീര്‍പ്പിന് ദിലീപ് ശ്രമിച്ചുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
പുതിയ അഭിഭാഷകന്റെ കീഴില്‍ ദിലീപ് പുതിയ നിലപാടെടുത്തതോടെ കേസിനു പുതിയ മാനം കൈവരികയാണ്.
ഡിജിപിക്ക് സന്ദേശം അയച്ച ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധന നടത്തിയാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
താനും സുനിയും ഒരു ടവര്‍ ലൊക്കേഷനു കീഴില്‍ വന്നതിന്റെ പേരില്‍ കുടുക്കിയതിനെതിരേയും ദിലീപിനു വ്യക്തമായ ന്യായമുണ്ട്.
2013 ഏപ്രിലില്‍ ഗൂഢാലോചന നടന്നതായി പറയുന്ന സമയത്ത് സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു. അമ്മയുടെ സ്റ്റേജ് ഷോയ്ക്കായി തയാറെടുപ്പ് നടക്കുന്‌പോള്‍ എല്ലാ താരങ്ങളും കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലുണ്ടായിരുന്നു. അതിനാല്‍ തന്നെ താനും സുനിയും ഒരേ ടവര്‍ ലൊക്കേഷന് കീഴിലുണ്ടാവുക സ്വാഭാവികമാണ്. ഇക്കാരണം കൊണ്ടു മാത്രം ഹോട്ടലിലെ തന്റെ മുറിയില്‍ ഗൂഢാലോചന നടന്നുവെന്നു പൊലീസ് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
സസ്‌പെന്‍സ് ത്രില്ലര്‍ പോലെ തുടരുന്ന കഥയില്‍ പുതിയ ട്വിസ്റ്റ് വരുത്താനുള്ള ദിലീപിന്റെ ശ്രമം വിജയിക്കുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
Dileep's bail plea will be consideredby the Kerala high court on 18th of this month. Dilip has been accused of criminal intimidation in the actress molesting case.
Keywords: Actor Dileep, judicial custody, week , bail plea, Friday, prosecution, explanation
COMMENTS