ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ അഭിഭാഷകനായിരുന്നു രാമന്‍ പിള്ള എന്നതും കൗതുകമാണ്. കാവ്യയുമായുള്ള...
ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ അഭിഭാഷകനായിരുന്നു രാമന്‍ പിള്ള എന്നതും കൗതുകമാണ്. കാവ്യയുമായുള്ള വിവാഹമോചനത്തിലാണ് നിശാലിനു വേണ്ടി രാമന്‍ പിള്ള വാദിച്ചത്
സ്വന്തം ലേഖകന്‍
കൊച്ചി : നടന്‍ ദിലീപ് ഇപ്പോഴത്തെ അഭിഭാഷകന്‍ രാം കുമാറിനെ മാറ്റി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ രാമന്‍ പിള്ളയെ കേസ് ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ അഭിഭാഷകനായിരുന്നു രാമന്‍ പിള്ള എന്നതും കൗതുകമാണ്. കാവ്യയുമായുള്ള വിവാഹമോചനത്തിലാണ് നിശാലിനു വേണ്ടി രാമന്‍ പിള്ള വാദിച്ചത്.
ദിലീപിന്റെ സഹോദരന്‍ അനൂപ് കഴിഞ്ഞ ദിവസം രാമന്‍ പിള്ളയുമായി ചര്‍ച്ച നടത്തിയെന്നും തിങ്കളാഴ്ച അദ്ദേഹം വക്കാലത്തില്‍ ഒപ്പിട്ടേക്കുമെന്നുമാണ് വാര്‍ത്ത.
ആദ്യം രാമന്‍ പിള്ളയ്ക്ക് ഈ കേസ് എടുക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ ദിലീപിന്റെ കുടുംബത്തിന്റെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നുവെന്നുമാണ് അറിയുന്നത്.
വീണ്ടും ഹൈക്കോടതിയില്‍ തന്നെ ജാമ്യത്തിനു ശ്രമിക്കുന്നതിന്റെ ഭാഗമായാണത്രേ അഭിഭാഷകനെ മാറ്റാന്‍ ആലോചിക്കുന്നത്.
സുപ്രീം കോടതിയില്‍ ജാമ്യം തേടി പോകുന്നതിനെക്കുറിച്ചാണ് ആലോചിച്ചിരുന്നത്. ഇതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകന്‍ കൊച്ചിയിലെത്തിയിരുന്നുവെന്നും കേട്ടിരുന്നു.
പക്ഷേ, സ്ത്രീപീഡന വിഷയങ്ങളില്‍ സുപ്രീം കോടതി കര്‍ക്കശ നിലപാടെടുക്കുന്നതിനാല്‍ അവിടേക്കു ജാമ്യത്തിനു പോകുന്നത് ബുദ്ധിയല്ലെന്ന നിയമോപദേശമാണ് ദിലീപിനു കിട്ടിയിട്ടുള്ളതെന്നറിയുന്നു.
ദിലീപെന്ന നടന്റെ താരമൂല്യം സുപ്രീം കോടതി അറിയണമെന്നില്ല. അവിടെ ഇതൊരു ക്രൂരമായ സ്ത്രീപീഡനക്കേസായി ചിത്രീകരിക്കപ്പെട്ടാല്‍ പിന്നെ ജാമ്യത്തിനുള്ള വഴി തന്നെ അടയുന്നതിനു തുല്യമാവും.
അതിനാലാണ് ഒരുവട്ടം കൂടി ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ആലോചന നടക്കുന്നത്.
സുപ്രീം കോടതിയില്‍ രാം ജത് മലാനി ഉള്‍പ്പെടെയുള്ളവരെ കിട്ടുന്നതിനുള്ള സാദ്ധ്യത ദിലീപ് ആരാഞ്ഞിരുന്നു.
പക്ഷേ, ഹൈക്കോടതി വീണ്ടും എന്തെങ്കിലും മോശം പരാമര്‍ശം നടത്തിയാലും ജാമ്യഹര്‍ജി തള്ളിയാലും അതു സുപ്രീം കോടതിയില്‍ ബുദ്ധിമുട്ടുണ്ടാക്കും. രണ്ടു വട്ടം ഹൈക്കോടതി ജാമ്യ ഹര്‍ജി നിരാകരിക്കണമെങ്കില്‍ തക്കതായ കാരണമുണ്ടെന്ന് സുപ്രീം കോടതി കരുതും.
നേരത്തേ തന്നെ ജാമ്യം തേടി ചെന്നപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വളരെ മോശം പരാമര്‍ശമാണ് നടത്തിത്.
മാത്രമല്ല, നടി ആക്രമിക്കപ്പെട്ട സംഭവം ഡല്‍യിലെ നിര്‍ഭയ കേസിലും മാരകമാണെന്ന ധാരണയും പരക്കാന്‍ അത് ഇടയാക്കുകയും ചെയ്തു. ഇതോടെ ദിലീപ് കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്തു.
മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഇനി ജാമ്യത്തിനു പോയാല്‍ മുന്‍പിലത്തേതിലും അനുകൂല വിധി കിട്ടുമെന്നാണ് അഭിഭാഷകര്‍ കരുതുന്നത്.
മാത്രമല്ല, ഇത്രയുമായിട്ടും പ്രധാന തെളിവായ, പീഡനദൃശ്യങ്ങളടങ്ങിയ ഫോണ്‍ വീണ്ടെടുക്കാനായിട്ടില്ല. ആ നിലയ്ക്ക് അക്കാര്യം പറഞ്ഞ് തന്നെ വീണ്ടും ജയിലില്‍ കിടത്തുന്നത് ശരിയല്ലെന്ന് ദിലീപിനു വാദിക്കാം.
അതിനാല്‍, സുചിന്തിതമായി മാത്രമേ ഇനിയൊരു തീരുമാനമുണ്ടാവൂ. പക്ഷേ, അധികം ജയിലില്‍ കിടന്നാല്‍ അത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കും കാരണമാവും. കേസ് പള്‍സര്‍ സുനിയില്‍ നിന്ന് ദിലീപിലേക്ക് കൂടുതല്‍ അടുക്കാനും അതു കാരണമാവും. അതിനാല്‍, ഏതുവിധവും പുറത്തുകടത്താനാണ് ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.
ഇതേസമയം, അപ്പുണ്ണി എന്തെല്ലാമാണ് ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞതെന്നു പൂര്‍ണമായും അറിവായിട്ടില്ല. ഇതു ദിലീപിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
കൂടാതെ, നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ഭയ കേസുമായി താരതമ്യം ചെയ്യപ്പെടുക വഴി ജാമ്യം കിട്ടുന്നതിനുള്ള സാധ്യത പോലും വേണമെങ്കില്‍ മങ്ങിയെന്നും പറയാം. നിര്‍ഭയ കേസിനു തുല്യമായ കേസെങ്കില്‍ പ്രതികളെ അകത്തിട്ടുകൊണ്ട് അതിവേഗ കോടതി വിചാരണ ചെയ്തു നടപടിയെടുക്കാന്‍ സുപ്രം കോടതിയോ ഹൈക്കോടതിയോ പറഞ്ഞാലും പണി പാളും.
ചുരുക്കത്തില്‍ ദിലീപിനു മുന്നില്‍ ശുഭദിനങ്ങളല്ല ബാക്കിനില്‍ക്കുന്നത്.
Actor Dilip has been trying to change the lawyer, reports the Mangalam daily.

ഇപ്പോഴത്തെ അഭിഭാഷകന്‍ രാം കുമാര്‍ കേരളത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള അഡ്വക്കേറ്റുമാരില്‍ ഒരാളാണെങ്കിലും ദിലീപിന്റെ കേസില്‍ മജിസ്‌ട്രേട്ട് കോടതി മുതല്‍ ഒരിടത്തും രാം കുമാറിനു തിളങ്ങാനായില്ല. ഇതു രാം കുമാറിന്റെ കുഴപ്പമല്ലെന്നും സങ്കീര്‍ണായ കേസില്‍ തെളിവുകളെല്ലാം ദിലീപിന് എതിരായാതാണ് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സുപ്രീം കോടതിയില്‍ ജാമ്യം തേടി പോകുന്നതിനെക്കുറിച്ചാണ് ആലോചിച്ചിരുന്നത്. ഇതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകന്‍ കൊച്ചിയിലെത്തിയിരുന്നുവെന്നും കേട്ടിരുന്നു.
പക്ഷേ, സ്ത്രീപീഡന വിഷയങ്ങളില്‍ സുപ്രീം കോടതി കര്‍ക്കശ നിലപാടെടുക്കുന്നതിനാല്‍ അവിടേക്കു ജാമ്യത്തിനു പോകുന്നത് ബുദ്ധിയല്ലെന്ന നിയമോപദേശമാണ് ദിലീപിനു കിട്ടിയിട്ടുള്ളതെന്നറിയുന്നു.
ദിലീപെന്ന നടന്റെ താരമൂല്യം സുപ്രീം കോടതി അറിയണമെന്നില്ല. അവിടെ ഇതൊരു ക്രൂരമായ സ്ത്രീപീഡനക്കേസായി ചിത്രീകരിക്കപ്പെട്ടാല്‍ പിന്നെ ജാമ്യത്തിനുള്ള വഴി തന്നെ അടയുന്നതിനു തുല്യമാവും.
അതിനാലാണ് ഒരുവട്ടം കൂടി ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ആലോചന നടക്കുന്നത്.
സുപ്രീം കോടതിയില്‍ രാം ജത് മലാനി ഉള്‍പ്പെടെയുള്ളവരെ കിട്ടുന്നതിനുള്ള സാദ്ധ്യത ദിലീപ് ആരാഞ്ഞിരുന്നു.
സുപ്രീം കോടതിയെ സമീപിച്ചാലും, കേസെടുക്കുന്നതിനു തന്നെ സമയമെടുക്കും. അതുകഴിഞ്ഞ് കേരളത്തില്‍ നിന്നു വേണ്ട കടലാസുകളെല്ലാം ഡല്‍ഹിയിലെത്താനും വിധി വരാനും 45 ദിവസമെങ്കിലും എടുക്കും. അങ്ങനെ നോക്കിയാലും ഒന്നുകൂടി ഹൈക്കോടതിയെ സമീപിക്കുന്നതാവും ബുദ്ധി.
പക്ഷേ, ഹൈക്കോടതി വീണ്ടും എന്തെങ്കിലും മോശം പരാമര്‍ശം നടത്തിയാലും ജാമ്യഹര്‍ജി തള്ളിയാലും അതു സുപ്രീം കോടതിയില്‍ ബുദ്ധിമുട്ടുണ്ടാക്കും. രണ്ടു വട്ടം ഹൈക്കോടതി ജാമ്യ ഹര്‍ജി നിരാകരിക്കണമെങ്കില്‍ തക്കതായ കാരണമുണ്ടെന്ന് സുപ്രീം കോടതി കരുതും.
നേരത്തേ തന്നെ ജാമ്യം തേടി ചെന്നപ്പോള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വളരെ മോശം പരാമര്‍ശമാണ് നടത്തിത്.
മാത്രമല്ല, നടി ആക്രമിക്കപ്പെട്ട സംഭവം ഡല്‍യിലെ നിര്‍ഭയ കേസിലും മാരകമാണെന്ന ധാരണയും പരക്കാന്‍ അത് ഇടയാക്കുകയും ചെയ്തു. ഇതോടെ ദിലീപ് കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്തു.
മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഇനി ജാമ്യത്തിനു പോയാല്‍ മുന്‍പിലത്തേതിലും അനുകൂല വിധി കിട്ടുമെന്നാണ് അഭിഭാഷകര്‍ കരുതുന്നത്.
മാത്രമല്ല, ഇത്രയുമായിട്ടും പ്രധാന തെളിവായ, പീഡനദൃശ്യങ്ങളടങ്ങിയ ഫോണ്‍ വീണ്ടെടുക്കാനായിട്ടില്ല. ആ നിലയ്ക്ക് അക്കാര്യം പറഞ്ഞ് തന്നെ വീണ്ടും ജയിലില്‍ കിടത്തുന്നത് ശരിയല്ലെന്ന് ദിലീപിനു വാദിക്കാം.
അതിനാല്‍, സുചിന്തിതമായി മാത്രമേ ഇനിയൊരു തീരുമാനമുണ്ടാവൂ. പക്ഷേ, അധികം ജയിലില്‍ കിടന്നാല്‍ അത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കും കാരണമാവും. കേസ് പള്‍സര്‍ സുനിയില്‍ നിന്ന് ദിലീപിലേക്ക് കൂടുതല്‍ അടുക്കാനും അതു കാരണമാവും. അതിനാല്‍, ഏതുവിധവും പുറത്തുകടത്താനാണ് ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.
ഇതേസമയം, അപ്പുണ്ണി എന്തെല്ലാമാണ് ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞതെന്നു പൂര്‍ണമായും അറിവായിട്ടില്ല. ഇതു ദിലീപിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
കൂടാതെ, നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ഭയ കേസുമായി താരതമ്യം ചെയ്യപ്പെടുക വഴി ജാമ്യം കിട്ടുന്നതിനുള്ള സാധ്യത പോലും വേണമെങ്കില്‍ മങ്ങിയെന്നും പറയാം. നിര്‍ഭയ കേസിനു തുല്യമായ കേസെങ്കില്‍ പ്രതികളെ അകത്തിട്ടുകൊണ്ട് അതിവേഗ കോടതി വിചാരണ ചെയ്തു നടപടിയെടുക്കാന്‍ സുപ്രം കോടതിയോ ഹൈക്കോടതിയോ പറഞ്ഞാലും പണി പാളും.
ചുരുക്കത്തില്‍ ദിലീപിനു മുന്നില്‍ ശുഭദിനങ്ങളല്ല ബാക്കിനില്‍ക്കുന്നത്.
Actor Dilip has been trying to change the lawyer, reports the Mangalam daily.
The present lawyer Ram Kumar is one of the most expensive advocates in Kerala, but Ram Kumar was not able to shine in the case of Dileep.
It has been suggested that this is not the fault of Ram Kumar but also the evidence against Dileep in the case.
It is learned that Dileep has got the legal advice that it is not intelligent to go to bail in Supreme Court, because the apex court has taken a firm stand on women's harassment issues.
Dilip had sought the possibility of getting advocates including Ram Jethmalani in the Supreme Court.
Keywords: Dileep , anticipatory bail, Actor Dilip , lawyer, Mangalam daily, lawyer Ram Kumar, Kochi, Delhi, Court, Ram Jethmalani, Supreme Court, Kavya Madhavan, Appunni
COMMENTS