റോയ് പി തോമസ് കൊച്ചി: ഹൈക്കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞു നടന്‍ ദിലീപ് തീര്‍ത്തും നിരാശനായി പൊട്ടിക്കരഞ്ഞുവെന്ന് ജയില്‍ അധികൃതര്‍ സൂചി...
റോയ് പി തോമസ്
കൊച്ചി: ഹൈക്കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞു നടന്‍ ദിലീപ് തീര്‍ത്തും നിരാശനായി പൊട്ടിക്കരഞ്ഞുവെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.
കോടതിയില്‍ നിന്നു അനുകൂല വിധിയുണ്ടാകാന്‍ സാദ്ധ്യത തീരെയില്ലെന്ന് അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ ജൂനിയര്‍ ഇന്നലെ തന്നെ ജയിലിലെത്തി ദിലീപിനെ ധരിപ്പിച്ചിരുന്നു. എങ്കിലും ദിലീപ് വലിയ പ്രതീക്ഷയിലായിരുന്നു.
രാവിലെ തന്നെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളെല്ലാം ചെയ്തു ഫലം അറിയാനായി കാത്തിരിക്കുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ പരീക്ഷാഫലം കാത്തിരിക്കുന്ന കുട്ടിയെ പോലെയായിരുന്നു ദിലീപ് ഇന്നലെ മുതല്‍.
രാവിലെ പത്തരയോടെ ദിലീപിനെ സൂപ്രണ്ടിന്റെ മുറിയിലേക്കു വിളിപ്പിച്ചു. ജാമ്യമില്ലെന്നു സൂപ്രണ്ട് അറിയിച്ചു. പിന്നാലെ, അഡ്വ. രാമന്‍ പിള്ളയുടെ ജൂനിയറിന്റെ വിളി ജയില്‍ അധികതര്‍ക്കും കിട്ടി. ഇതോടെ, ദിലീപ് തീര്‍ത്തും നിശ്ശബ്ദനായി. പിന്നീട് ആരോടും ഒന്നും മിണ്ടിയില്ല.
അവിടെനിന്നു വീണ്ടും സെല്ലിലേക്ക്. സെല്ലിലെത്തിയ ദിലീപ് പൊട്ടിക്കരയുകയായിരുന്നത്രേ. സഹതടവുകാര്‍ക്കും താരത്തെ സമാശ്വസിപ്പിക്കാനായില്ല. കരച്ചില്‍ കഴിഞ്ഞതുമുതല്‍ താരം ഒരേ കിടപ്പാണ്. ഭക്ഷണവും പേരിനു മാത്രമായിരുന്നു.
ഇന്നലെ മുതല്‍ ദിലീപ് വലിയ പ്രതീക്ഷയിലായിരുന്നു. തനിക്കു പുറത്തു പോകാനായേക്കുമെന്നു സഹതടവുകാരോടും ദിലീപ് പറഞ്ഞിരുന്നു.
ഉത്രാട ദിനത്തില്‍ ശബരിമലക്കു പോകുന്നതിനായി താരം വ്രതം പിടിക്കുന്നുമുണ്ടായിരുന്നു. വീട്ടില്‍ ഓണം കൂടാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എല്ലാം, ജസ്റ്റിസ് സുനില്‍ തോമസിന്റെ വിധിയില്‍ അവസാനിച്ചു.
വിധിയറിഞ്ഞതു മുതല്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും നിറുത്താതെ കരയുകയാണെന്നാണ് കുടുംബവൃത്തങ്ങള്‍ പറയുന്നത്. കാവ്യയെ സമാശ്വസിപ്പിക്കാന്‍ വീട്ടുകാര്‍ക്കുമാവുന്നില്ല.
മകള്‍ മീനാക്ഷിയാകട്ടെ, വിധി അറിഞ്ഞതു മുതല്‍ അച്ഛനെ പോലെ നിശ്ശബ്ദയാണത്രേ. കാവ്യ കരഞ്ഞു സങ്കടം തീര്‍ക്കുമ്പോള്‍ മീനാക്ഷി വിങ്ങിപ്പൊട്ടി കഴിയുകയാണ്.
മീനാക്ഷിക്കും കാവ്യയ്ക്കും ജയിലിലെത്തി ദിലീപിനെ കാണമെന്നുണ്ട്. എന്നാല്‍, ഇരുവരും ജയിലിലേക്കു വരരുതെന്ന് ദിലീപ് കര്‍ശന നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്. അതുകൊണ്ട് 50 ദിവസമായിട്ടും ഇരുവര്‍ക്കും ദിലീപിനെ കാണാനുമാവുന്നില്ല.
ഇതിനിടെ, വിധി വന്ന ശേഷം ദിലീപിന്റെ അനുജനും സഹോദരീ ഭര്‍ത്താവും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ഭാവി നടപടികളെക്കുറിച്ച് ആലോചിക്കാനാണ് ഇരുവരും എത്തിയത്. ഇനി അപ്പീല്‍ പോകുന്ന കാര്യത്തിലും ആശങ്കയുണ്ട്.
ഡിവിഷന്‍ ബെഞ്ചില്‍ പോയാല്‍ രണ്ടു വട്ടവും ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിലാവും ഹര്‍ജി എത്തുക. സുപ്രീം കോടതിയാകട്ടെ, സ്ത്രീ പീഡന കേസുകളില്‍ കര്‍ശന നിലപാടിലുമാണ്. അവിടെയും കൂടി ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പിന്നെ വഴിയെല്ലാം അടയുകയും വിചാരണത്തടവുകാരനായി മാറുകയും ചെയ്യും. അതിനാല്‍, വളരെ ആലോചിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ.
Actor Dilip Pandey has been upset with the court's decision on denying bail. Lawyer Raman Pillai's junior came to jail yesterday, saying that there was no possibility of a favor from the court. However, Dileep was in great expectation.
In the morning, Dileep was summoned to the room of the Superintendent and informed the court's decision.
Keywords: Actor Dilip, court, orde, bail, jail authorities, Lawyer Raman Pillai, expectation, superintendent , criminal, Kavya Madhavan, Meenakshi
COMMENTS