ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്കു മറുപടിയുമായി ദീപാനിശാന്ത്. ഫേസ്ബുക്കി പോസ്റ്...
ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്കു മറുപടിയുമായി ദീപാനിശാന്ത്. ഫേസ്ബുക്കി പോസ്റ്റിലൂടെയാണ് ദീപാനിശാന്തിന്റെ ശക്തമായ പ്രതികരണം.
സംവിധായകന്‍ ആഷിക് അബുവും പിസി ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കണ്ടു ശീലിച്ച കഥകളിലൊക്കെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഇരുട്ടറയ്ക്കുള്ളിലാണ്. പേരില്ലാത്തവളാണ്. ഊര് വിട്ട് പോകേണ്ടി വന്നവളാണ്. ഇരയായ പെണ്‍കുട്ടികള്‍ക്ക് ആത്മഹത്യ വിധിക്കുന്ന ഒരു സമൂഹത്തിലാണ് കരളുറപ്പോടെ ഒരു പെണ്‍കുട്ടി താന്‍ നേരിട്ട പീഡനത്തെപ്പറ്റി ഉറക്കെ വിളിച്ചു പറഞ്ഞത്.. അന്തസ്സോടെ തൊഴിലിടത്തിലേക്ക് പോയത്.. പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി സ്വന്തം സ്വരത്തില്‍ അത് വിളിച്ചു പറഞ്ഞപ്പോള്‍ മാനവികത വറ്റിയിട്ടില്ലാത്ത ഒരാള്‍ക്കൂട്ടം അവളോടൊപ്പം നിന്നു.
ആഹ്ലാദം നിറഞ്ഞ ഒരു ലോകത്തു നിന്ന് അവളെ ആട്ടിയകറ്റാന്‍ ശ്രമിച്ചവരുടെ അഹന്തയ്‌ക്കേറ്റ ഒരു പ്രഹരം തന്നെയായിരുന്നു അത്.. അതിനെയാണ് ചിലരിങ്ങനെ പരിഹസിച്ച് നിര്‍വീര്യമാക്കാന്‍ നോക്കുന്നത്.. അവരുടെ വാക്കുകളെയാണ് ചിലര്‍ ഇരയ്ക്കും വേട്ടക്കാരനും വേണ്ടി മാറി മാറി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത്.
തലയോടു കൊണ്ട് പേപ്പര്‍ വെയിറ്റുണ്ടാക്കി രസിക്കുന്ന ഹിറ്റ്‌ലറിന്റെ മനോവൈകൃതമാണ് ചില ആളുകള്‍ക്ക് !!
നിങ്ങള് രസിക്കൂ...
ഇടയ്ക്ക് മുഖമൊന്ന് പരതി നോക്കണം..
ഉണങ്ങാതെ പറ്റിപ്പിടിച്ചു കിടപ്പുണ്ടാകും നിങ്ങളുടെ മുഖത്ത് പെണ്ണുങ്ങള്‍ നീട്ടിത്തുപ്പിയ കഫക്കട്ടകള്‍ !!
Tags: PCGeorge, DeepaNishanth, Actress, Molestation, AshiqAbu, Cinema

COMMENTS