കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ആദ്യ ദിനത്തില്‍ തന്നെ ശക്തമായ നിലയിലേക്ക്. ആദ്യ ദിനത്തില്‍ ചേതേശ്...
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ആദ്യ ദിനത്തില്‍ തന്നെ ശക്തമായ നിലയിലേക്ക്.
ആദ്യ ദിനത്തില്‍ ചേതേശ്വര്‍ പുജാരയും (128) അജിന്‍ക്യ രഹാനെയും (103) അപരാജിതരായി തുടരുന്ന സെഞ്ച്വറി ഇന്ത്യ 344/3 എന്ന നിലിയിലെത്തിച്ചിട്ടുണ്ട്.
133/3 എന്ന നിലയില്‍നിന്നാണ് രഹാനെയും പുജാരയും ഇന്ത്യയെ നയിച്ചത്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 211 റണ്‍സ് നേടി.
ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ.എല്‍. രാഹുലും ചേര്‍ന്ന് 56 റണ്‍സെടുത്തു. അതിവേഗം സ്‌കോര്‍ ചെയ്ത ധവാന്‍ (35) ആദ്യ ദിനത്തിലെ കളി ആവര്‍ത്തിക്കുമെന്നു തോന്നിച്ചെങ്കിലും പെട്ടെന്നു വീണു.
രാഹുല്‍ അര്‍ധ സെഞ്ചുറി (57) നേടി പുറത്തായി. ക്യാപ്ടന്‍ വിരാട് കോലിക്ക് 13 റണ്‍സ് എടുക്കാനേ ആയുള്ളൂ.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി ജയിച്ച് ഇന്ത്യ മുന്നിലാണ്.
On the opening day of the second Test against Sri Lanka, India scored 344/3.
Cheteshwar Pujara (128) and Ajinkya Rahane (103) hit centuries to help India reach 344/3.
India took the toss and elected to bat. Openers Shikhar Dhawan and KL Rahul shared 56 runs.
Rahul hit an unbeaten 57 off 57 balls. Captain Virat Kohli could only manage only 13 runs.
Keywords: Sri Lanka, India , Cheteshwar Pujar, Ajinkya Rahane, Shikhar Dhawan , KL Rahul, Captain Virat Kohli
COMMENTS