കൊച്ചി: സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് രോഗികളായ വൃദ്ധ ദമ്പതികളെ കുടിയൊഴിപ്പിച്ചു. ഇവരുടെ ദുരവസ്ഥ അറിഞ്ഞ മുഖ്യമന്ത്രി അവരെ തിരികെ വീ...
കൊച്ചി: സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് രോഗികളായ വൃദ്ധ ദമ്പതികളെ കുടിയൊഴിപ്പിച്ചു. ഇവരുടെ ദുരവസ്ഥ അറിഞ്ഞ മുഖ്യമന്ത്രി അവരെ തിരികെ വീട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ദമ്പതികള്‍ തൃപ്പൂണിത്തുറ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പാണ് ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. എന്നാല്‍, അസുഖബാധിതരായതിനെ തുടര്‍ന്ന് ഇവര്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല.
വായ്പ തുക പലിശയടക്കം 2,70,000 രൂപയായി. തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങി. അഞ്ചു ലക്ഷം രൂപയ്ക്ക് ഇവരുടെ പേരിലുള്ള രണ്ടു സെന്റ് ഭൂമിയും വീടും ലേലം ചെയ്തു.
ലേലത്തില്‍ പിടിച്ചയാള്‍ പൊലീസിന്റെ സഹായത്തോടെ വൃദ്ധ ദമ്പതികളെ പുറത്താക്കുകയായിരുന്നു.
സംഭവം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ രംഗത്തെത്തി. സംഭവം നിര്‍ഭാഗ്യകരമാണെന്നും അവരെ അവിടെ തന്നെ താമസിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഇവരെ വീട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ മൂന്നു മാസത്തേക്ക് ദമ്പതികളെ അവരുടെ വീട്ടില്‍ തന്നെ താമസിപ്പിക്കാനും അതിനു ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാനും ധാരണയായി.
Tags: PinarayiVijayan, ChiefMinister, Kerala, Bank, Collector

COMMENTS