റോയ് പി തോമസ് കൊച്ചി: വിശ്വസ്തനെന്നു കരുതിയ മാനേജര്‍ സുനില്‍ രാജെന്ന അപ്പുണ്ണി നീണ്ട ഒളിവു ജീവിതത്തില്‍ നിന്നു തിരിച്ചെത്തി നല്കിയ മൊ...
റോയ് പി തോമസ്
കൊച്ചി: വിശ്വസ്തനെന്നു കരുതിയ മാനേജര്‍ സുനില്‍ രാജെന്ന അപ്പുണ്ണി നീണ്ട ഒളിവു ജീവിതത്തില്‍ നിന്നു തിരിച്ചെത്തി നല്കിയ മൊഴി നടന്‍ ദിലീപിനെ ദീര്‍ഘകാലം അഴിയെണ്ണിക്കാന്‍ പോന്നതാണെന്ന് അറിയുന്നു.
അപ്പുണ്ണിയെ ചോദ്യം ചെയ്താല്‍ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് അന്വേഷക സംഘം നേരത്തേ തന്നെ വിശ്വസിച്ചിരുന്നു. ഒളിവില്‍ നിന്നു വരുന്ന അപ്പുണ്ണി ചോദ്യം ചെയ്യല്‍ നേരിടാന്‍ പരിശീലനം നേടിയാണ് എത്തുന്നതെന്നും സംശയമുണ്ടായിരുന്നു.
എന്നാല്‍, അന്വേഷക സംഘത്തിന് അധികം ബുദ്ധിമുട്ടാതെ തന്നെ അപ്പുണ്ണിയില്‍ നിന്നു വേണ്ട വിവരങ്ങള്‍ കിട്ടിയെന്നാണ് അറിയുന്നത്. അതുകൊണ്ടു കൂടിയാണ് അപ്പുണ്ണിയെ വിട്ടയച്ചതെന്നും അറിയുന്നു.
തന്നെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് അപ്പുണ്ണി നേരത്തേ പരാതിപ്പെട്ടിരുന്നു. അത് ഏതാണ്ട് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ മൊഴിയെന്നാണ് അറിയുന്നത്.
പള്‍സര്‍ സുനിയെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്നാണ് അപ്പുണ്ണി പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. ഇതു തന്നെ ദിലീപിന് ഏറ്റവും വലിയ പാരയായി മാറും. അപ്പുണ്ണിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് ദീലീപ് ആദ്യം മൊഴി കൊടുത്തത്. ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണിക്ക് പള്‍സര്‍ സുനിയെ അറിയാന്‍ വഴിയുണ്ടാവുക ദിലീപ് വഴിയാണെന്ന് ഉറപ്പാണ്.
പള്‍സറിനെ അറിയില്ലെന്ന ഭാവത്തില്‍ സംസാരിക്കാന്‍ ദിലീപാണ് നിര്‍ദേശം നല്‍കിയതെന്നും അപ്പുണ്ണി പറഞ്ഞു. ഒളിവില്‍ പോകുന്നതിനു മുന്‍പ് അപ്പുണ്ണി ഇങ്ങനെയല്ല മൊഴി കൊടുത്തതെന്നതും ശ്രദ്ധേയമാണ്.
പള്‍സര്‍ സുനി ജയിലില്‍നിന്ന് അയച്ച കത്തിന്റെ കാര്യം തനിക്ക് അറിയാമായിരുന്നു. ദിലീപിനും സുനിയെ നേരത്തെ അറിയാമായിരുന്നു. ദിലീപിനെ സുനി ഫോണില്‍ വിളിച്ചപ്പോള്‍ താനായിരുന്നു ഫോണെടുത്തത്.
ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നു പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍ സംസാരിച്ചത്. സംസാരിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു.
സുനി ജയിലില്‍ വച്ച് എഴുതിയ കത്ത് വിഷ്ണു തനിക്ക് വാട്‌സ് ആപ് ചെയ്തുവെന്നത് ശരിയാണ്. ഇക്കാര്യം സംസാരിക്കാനാണ് താന്‍ ഏലൂരിലെ ടാക്‌സി സ്റ്റാന്‍ഡില്‍ പോയതെന്നും അപ്പുണ്ണി സമ്മതിച്ചു.
ജൂലായ് പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്ന് തിങ്കളാഴ്ചയാണ് അന്വേഷക സംഘത്തിനു മുന്നില്‍ ഹാജരായത്.
നടിയെ ആക്രമിക്കുന്ന കാര്യത്തിലെ ഗൂഢാലോചന സംബന്ധിച്ച് ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു അപ്പുണ്ണിയുടെ മൊഴി. ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലിനു ശേഷം അപ്പുണ്ണിയുടെ ഫോണ്‍ പരിശോധനയ്ക്കായി വാങ്ങിയ ശേഷമാണ് പൊലീസ് വിട്ടയച്ചത്.
ഇതേസമയം, സുനിയെ ഇനിയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് അറിയുന്നു. അപ്പോള്‍ ദിലീപുമൊത്ത് ഇരുത്തി ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്.
അപ്പുണ്ണി കൊടുത്തിരിക്കുന്ന മൊഴി എല്ലാ അര്‍ത്ഥത്തിലും ദിലീപിനെ കുടുക്കാന്‍ പോന്നതാണ്. ദിലീപ് ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കാന്‍ പോന്നതാണ് അപ്പുണ്ണിയുടെ മൊഴിയെല്ലാം. ഇതോടെ, ദിലീപ് കൂടുതല്‍ കുരുങ്ങുകയാണ്. പോറ്റി വളര്‍ത്തിയ അപ്പുണ്ണി അതിനു പ്രധാന കാരണക്കാരനായി എന്നത് വിധിവൈപരീത്യവും.
Keywords: Dileep, Pulsar Suni, Appunni, Crime, Actress Molesting Case
COMMENTS