അഭിനന്ദ് ന്യൂഡൽഹി: സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ മാസ്റ്റർ ഓപ്പറേറ്ററായണ് ബി ജെ പി അദ്ധ്യക്ഷൻ അമിത് ഷാ അറിയപ്പെടുന്നത്. പക്ഷേ, സ്വന്...
അഭിനന്ദ്
ന്യൂഡൽഹി: സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ മാസ്റ്റർ ഓപ്പറേറ്ററായണ് ബി ജെ പി അദ്ധ്യക്ഷൻ അമിത് ഷാ അറിയപ്പെടുന്നത്. പക്ഷേ, സ്വന്തം തട്ടകത്തിൽ ഷായേയും ബി ജെ പിയേയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ് സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ.
മാസ്റ്റർ ഓപ്പറേറ്ററായ അഹമ്മദ് പട്ടേൽ രാജ്യസഭയിൽ ഒരു കാരണവശാലും എത്തുതെന്ന വാശി ബിജെപിക്കുണ്ടായിരുന്നു. പക്ഷേ, ബിജെപിയെ ഞെട്ടിച്ചു കൊണ്ട് അവരുടെ ഒരു എം എൽ എ യെ അടർത്തിമാറ്റിക്കൊണ്ടാണ് കോൺഗ്രസ് മറുപടി കൊടുത്തത്.
ബി ജെ പി യെ പേടിച്ച് എം എൽ എ മാരെ കണാടകത്തിലേക്കു മാറ്റിയതിനു പിന്നിൽ ചുക്കാൻ പിടിച്ചതും ഒരു ബിജെപി എംഎൽഎയെക്കൊണ്ട് കോൺഗ്രസിനു വോട്ടു ചെയ്യിച്ചതും അഹമ്മദ് പട്ടേലിന്റെ തന്ത്രമായിരുന്നു.
ബി ജെ പിയുടെ മണി പവറിനും മസിൽ പവറിനും മുന്നിൽ അസാദ്ധ്യമെന്നു കരുതിയ ജയമാണ് അഹമ്മദ് പട്ടേൽ ഒറ്റയ്ക്കു നേടിയെടുത്തത്.
സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിട്ടും തന്നെ കുറച്ചു കാലമായി എല്ലാ കാര്യങ്ങളിലും തഴഞ്ഞിട്ടിരുന്ന രാഹുൽ ഗാന്ധിക്കുള്ള മറുപടി കൂടിയാണ് പട്ടേലിന് ഈ ജയം.
യു പി എ ഭരണകാലത്ത് കോൺഗ്രസ് പാർട്ടിയേയും സർക്കാരിനെയും പല പ്രതിസന്ധികളിലും നിന്നു കരകയറ്റിയിട്ടുള്ളത് പട്ടേലിന്റെ തന്ത്രങ്ങളായിരുന്നു.
COMMENTS