അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ പുതിയ നീക്കം. രഹസ്യമൊഴി നല്‍കാനുണ്ടെന്നാണ് സുനി. ഇതിനായി സുനിയുടെ അഭ...
ഇപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്നു കോടതി സുനിയോട് ആരാഞ്ഞു. എന്നാല്‍, അഭിഭാഷകനോട് സംസാരിച്ച ശേഷം മൊഴി നല്‍കാമെന്നാണ് സുനി കോടതിയെ അറിയിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവം ദിവസങ്ങള്‍ കഴിയുന്തോഴും സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. സിനിമാരംഗത്തെ പല പ്രമുഖരെയും ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു.
പല സ്രാവുകളും ഇനിയും കുടുങ്ങാനുണ്ടെന്നാണ് പള്‍സര്‍ സുനി മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്. രഹസ്യമൊഴി നല്‍കണമെന്ന ആവശ്യം ഇതെല്ലാം വെളിപ്പെടുത്താനാണെന്ന് സംശയിക്കണം. മാത്രമല്ല, കോടതിയില്‍ രേഖപ്പെടുത്തുന്ന മൊഴിക്ക് നിയമസാധുതയും ലഭിക്കും.
സുനിയെ കോടതിയിലെത്തിച്ചപ്പോള്‍ പ്രതികളെല്ലാം പിടിയിലായോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. ഇല്ലെന്നായിരുന്നു സുനിയുടെ മറുപടി.
അപ്പുണ്ണിയെ അറിയുമോ എന്ന ചോദ്യത്തിന് അപ്പുണ്ണി എന്താണ് പറഞ്ഞതെന്ന മറുചോദ്യമാണ് സുനിയില്‍ നിന്നുണ്ടായത്.
കേസില്‍ ഇനി മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു ചോദിച്ചപ്പോള്‍ സ്രാവുകള്‍ വല പൊട്ടിക്കുമോയെന്നു നോക്കട്ടെയെന്ന പ്രതികരണമാണ് സുനിയില്‍ നിന്നുണ്ടായത്.
Tags: Kerala, Crime, Police, Actress, Molestation, Case, PulsarSuni
COMMENTS