ന്യൂഡല്‍ഹി: ക്യൂവില്‍ അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഗേറ്റ് തുറന്നുവേടേണ്ടതില്ലെന്നും ടോള്‍ പ്ലാസകളില്‍ എത്ര തിരക്കിലും ടോള്...
ന്യൂഡല്‍ഹി: ക്യൂവില്‍ അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഗേറ്റ് തുറന്നുവേടേണ്ടതില്ലെന്നും ടോള്‍ പ്ലാസകളില്‍ എത്ര തിരക്കിലും ടോള്‍ നിര്‍ബന്ധമാണെന്നും ദേശീയപാതാ അഥോറിറ്റി പ്രത്യേക വിജ്ഞാപനമിറക്കി.
ടോള്‍ പ്ലാസകളില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടിവന്നാല്‍ ടോള്‍ അടയ്ക്കാതെ യാത്രതുടരാമെന്ന് ദേശീയപാത അഥോറിറ്റിയുടെ നിര്‍ദ്ദേശമുണ്ടെന്നു വാര്‍ത്ത വന്നിരുന്നു.
ഈ വാര്‍ത്ത ശരിയല്ലെന്നും ടോള്‍ നല്കാതെ യാത്രചെയ്യാനാവില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
കേരളത്തില്‍ പാലിയേക്കര ടോള്‍ പഌസയിലാണ് തിരക്കും ഗതാഗത തടസ്സവും നിമിത്തം എന്നും വഴക്കുണ്ടാകുന്നത്. ഇനിയിപ്പോള്‍ എത്ര തിരക്കിലും കാത്തുകെട്ടിക്കിടന്നു യാത്ര ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ. അല്ലാത്തപക്ഷം കോടതിയോ നിയമനിര്‍മാണ സഭയോ ഉണരണം.
COMMENTS