കൊച്ചി: മലയാളി കായികതാരം പി.യു. ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേരള ഹൈക്കോടതി ദേശീയ അത...
കൊച്ചി: മലയാളി കായികതാരം പി.യു. ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേരള ഹൈക്കോടതി ദേശീയ അത്ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാറിനും നിര്‍ദ്ദേശം നല്കി. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി ചിത്രയുടെ രക്ഷക്കെത്തിയത്.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇ്ന്ത്യന്‍ സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ചിത്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞു.
കായിക താരത്തെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളേണ്ടത് അത്ലറ്റിക് ഫെഡറേഷനാണെന്നും ഇക്കാര്യത്തില്‍ കൈകടത്താനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ ഹൈക്കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത്.
ഹൈക്കോടതി രക്ഷയ്ക്കെത്തിയെങ്കിലും ഓഗസ്റ്റ് ആറിനു തുടങ്ങുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയ്ക്കു പങ്കെടുക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ല. കാരണം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയയ്ക്കേണ്ട അവസാനദിവസം.
Tags: Kerala, P.U.Chithra, Sports, KeralaHighCourt

COMMENTS