കേരള ഘടകത്തോട് നടന്ന അഴിമതിയെക്കുറിച്ചു വ്യക്തമായ വിവരം നല്കാന് പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും ആവശ്യപ്പെട്...
കേരള ഘടകത്തോട് നടന്ന അഴിമതിയെക്കുറിച്ചു വ്യക്തമായ വിവരം നല്കാന് പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും ആവശ്യപ്പെട്ടിരിക്കുകയാണ്. മോഡി സര്‍ക്കാരിനെതിരേ കാര്യമായ അഴിമതി ആരോപണമൊന്നുമുന്നിയിക്കാന് കഴിയാതിരുന്ന പ്രതിപക്ഷത്തിന് ഇതൊരു വലിയ ആയുധമായിരിക്കുകയാണ്.
അഭിനന്ദ്
ന്യൂഡല്‍ഹി: ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം പ്രധാനമന്ത്രിയുടെ ഓഫീസ് അതീവഗൗരവത്തിലെടുക്കുന്നു.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രിതിച്ഛായയെപ്പോലും ബാധിക്കുന്ന വിഷയമായി ഇൗ വിവാദം മാറുകയാണ്.
ഇന്ന് പ്രതിപക്ഷം ഇതൊരു വിഷയമായി ലോക് സഭയില്‍ അവതരിപ്പിക്കുമ്പോള്‍ പോലും വിഷയത്തിന്റെ ഗൗരവം പ്രധാനമന്ത്രിയുടെ ഓഫീസിനു പിടികിട്ടിയിരുന്നില്ല. സിപിഎം അംഗമായ എംബി രാജേഷ് അടിയന്തര പ്രമേയത്തിനു നോട്ടീസ് കൊടുക്കുമ്പോള്‍ എന്തോ പ്രാദേശിക വിഷയമെന്ന തോന്നലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്.
എന്നാല്‍, പതിവുപോലെ അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടി സിപിഎമ്മിനു പിന്തുണയുമായി രംഗത്തിറങ്ങുകയായിരുന്നു. കെ.സി. വേണുഗോപാലാണ് കോണ്‍ഗ്രസ് പ്രതിഷേധത്തിനു തുടക്കമിട്ടത്. പിന്നീട് സഭയില്‍ നടന്നത് സമീപകലാത്തൊന്നും സഭ കാണാത്തത്ര ശക്തമായ പ്രതിഷേധമായിരുന്നു.
ഇതോടെ, ട്രഷറി ബെഞ്ചുകള്‍ പകച്ചുപോയി. എന്തുത്തരം നല്കണമെന്നുപോലും അറിയാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാര്‍. ബഹളത്തെ തുടര്‍ന്നു സഭ 11.30 വരെ നിറുത്തിവച്ചു. പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ ലോക്സഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
ഇതേസമയം, പ്രതിപക്ഷ ബഹളം സര്‍ക്കാര്‍ അനുഗ്രമാക്കി എടുക്കുകയായിരുന്നു. ഇന്നത്തേയ്ക്കു സഭ പിരിയുന്നതായി പ്രഖ്യാപിക്കാന്‍ സ്പീക്കറോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഈ സമയം കൊണ്ട് സംഭവത്തെക്കുറിച്ചു വ്യക്തമായ വിവരം ശേഖരിക്കാനാണ് സഭ ഇന്നത്തേയ്ക്കു പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്.
കേരള ഘടകത്തോട് നടന്ന അഴിമതിയെക്കുറിച്ചു വ്യക്തമായ വിവരം നല്കാന് പ്രധാനമന്ത്രിയുടെ ഓഫീസും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും ആവശ്യപ്പെട്ടിരിക്കുകയാണ്. മോഡി സര്‍ക്കാരിനെതിരേ കാര്യമായ അഴിമതി ആരോപണമൊന്നുമുന്നിയിക്കാന് കഴിയാതിരുന്ന പ്രതിപക്ഷത്തിന് ഇതൊരു വലിയ ആയുധമായിരിക്കുകയാണ്.
കോഴ കൊടുത്താല്‍ മെഡിക്കള്‍ കോളേജിന് അനുമതി കിട്ടുമെന്ന് ബിജെപി നേതാക്കള്‍ തന്നെ ഉറപ്പുകൊടുക്കുകയും അവര്‍ കോഴ കൈപ്പറ്റി ഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്തതായി തെളിഞ്ഞിരിക്കുകയാണ്. ഇതിനര്‍ത്ഥം സര്‍ക്കാരിനു പിന്നില്‍ അഴിമതി നടക്കുന്നുവെന്നു തന്നെയാണ്.
ഒരു ലോക് സഭാംഗം പോലുമില്ലാത്ത കേരളത്തില്‍ നിന്നുയര്ന്നിരിക്കുന്ന ഈ അഴിമതിക്കു മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായിരിക്കുകയാണ്.
ഇതോടെ കേരള ഘടകത്തിനെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഉടനടി നടപടിയെടുത്താല്‍ അത് കുറ്റമേല്ക്കുന്നതിനു തല്യമാകുമെന്നതിനാല് അല്പം കാത്തിരുന്ന ശേഷമായിരിക്കും നടപടി.
COMMENTS