ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഗസ്റ്റില്‍ അവധികളുടെ പൂരം. ഒന്നു ശ്രമിച്ചാല്‍ രണ്ടാഴ്ച വീട്ടിലിരിക്കാനുള്ള അവസരമാണ് ഒ...
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഗസ്റ്റില്‍ അവധികളുടെ പൂരം. ഒന്നു ശ്രമിച്ചാല്‍ രണ്ടാഴ്ച വീട്ടിലിരിക്കാനുള്ള അവസരമാണ് ഒത്തുവന്നിരിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ആഴ്ചയുടെ ആദ്യം തന്നെ 5, 6 തീയതികള്‍ അവധിയാണ്. ഏഴാം തീയതി തിങ്കളാഴ്ച രക്ഷാബന്ധന്‍ ദിനം പൊതു അവധിയാണ്. അങ്ങനെ തുടര്‍ച്ചയായി മൂന്ന് അവധി ദിനങ്ങള്‍.
വീണ്ടും ഓഗസ്റ്റ് 12, 13 വാരാന്ത്യ ദിനങ്ങള്‍ കഴിഞ്ഞാല്‍ 14 ന് ജന്മാഷ്ടമി, 15ന് സ്വാതന്ത്ര്യ ദിനത്തിന്റെ അവധി. പതിനാറിന് ഒരു ലീവ് കൂടി എടുത്താല്‍ 17ന് വീണ്ടും പൊതു അവധിയാണ്, പാഴ്‌സി പുതുവത്സര ദിനമായ ജാംഷഡ് നാവ്‌റോസ്. പിന്നെയും വരുന്നു 19, 20 ശനി, ഞായര്‍ അവധി ദിനങ്ങള്‍. അപ്പോള്‍ സ്വാഭാവികമായും 18ന് ഒരു ലീവ് കൂടി എടുക്കാതെ തരമില്ലല്ലോ!
വീണ്ടും 25 ന് ഗണേശ ചതുര്‍ത്ഥി. 26, 27 ശനി, ഞായര്‍ ദിനങ്ങള്‍.
പഞ്ചാബിലെ കേന്ദ്ര ജീവനക്കാര്‍ക്ക് ഇതുകൊണ്ടും തീരുന്നില്ല, 22നും 30 നും അവര്‍ക്ക് രണ്ട് പ്രാദേശിക അവധികള്‍ കൂടി കിട്ടും!
Keywords: Holidays, central government employees, Rakshandhan Day, public holiday , Monday, Janmashtam, Independence Day, New Year's Day, Jamshed Navros, Saturday, Sunda, Ganesh Chaturthi , Punjab,
COMMENTS