കൊച്ചി: ഇന്നു കോടതിയില്‍ നടന്‍ ദിലീപിനു ജാമ്യം നിഷേധിക്കപ്പെടാന്‍ പ്രധാന കാരണം ദിലീപ് അഭിമുഖത്തിനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍മശമ...
കൊച്ചി: ഇന്നു കോടതിയില്‍ നടന്‍ ദിലീപിനു ജാമ്യം നിഷേധിക്കപ്പെടാന്‍ പ്രധാന കാരണം ദിലീപ് അഭിമുഖത്തിനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍മശമായിരുന്നു.
പ്രോസിക്യൂഷനാണ് ഇന്ന് കോടതി മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടിയതും. വളരെ വിലയുള്ള അഭിഭാഷകനെ വച്ചിട്ടും പക്ഷേ, ദീലീപിനു ഇക്കാര്യം കൊണ്ടുതന്നെ ജാമ്യം കിട്ടിയതുമില്ല.
സാധാരണ ഇത്തരം കേസുകളില്‍ ഇരയാക്കപ്പെട്ട സ്ത്രീകള്‍ ഒന്നുകില്‍ മിണ്ടാതിരിക്കും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും. ഭാഗ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായില്ലല്ലോ?
ദിലീപിന്റെ ഈ വാദമാണ് കോടതിക്കു മുമ്പാകെ പ്രോസിക്യൂഷന്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ഇങ്ങനെയൊരു പരാമര്‍ശത്തിന്റെ ഉദ്ദേശ്യവും പ്രോസിക്യൂഷന്‍ ആരാഞ്ഞു. പ്രതിയുടെ മനോനില എന്താണെന്നും ഈ പരാമര്‍ശം വ്യക്തമാക്കുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും കിട്ടിയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുതെന്നും മാധ്യമങ്ങള്‍ ജഡ്ജി ചമയുകയാണെന്നും പ്രതിഭാഗം വാദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതും കളവുമാണ്. കത്തിലെഴുതിയ കാര്‍ നമ്പരിന് പ്രാധാന്യമില്ലെന്നും അഡ്വ. രാം കുമാര്‍ വാദിച്ചു.
ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാംകുമാര്‍ കോടതിയില്‍ വ്യക്തമാക്കി. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴി മാത്രം കണക്കിലെടുത്ത് ദിലീപിനെ പ്രതിയാക്കാനാണ് ശ്രമം നടക്കുന്നതെന്നും രാംകുമാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
Keywords: Dileep, Cirme, Actress, Kerala
COMMENTS