രാവിലെ 6.45 ന് ദിലീപിനെ അങ്കമാലി മജിസിട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകകയായിരുന്നു. 25 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി മജിസ...
രാവിലെ 6.45 ന് ദിലീപിനെ അങ്കമാലി മജിസിട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകകയായിരുന്നു. 25 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി മജിസ്‌ട്രേട്ട് ലീനാ റിയാസ് ദിലീപിനെ ജില്ലാ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു
അങ്കമാലി : നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പതിനാലു ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലില്‍ അടച്ചു.
രാവിലെ 6.45 ന് ദിലീപിനെ അങ്കമാലി മജിസിട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകകയായിരുന്നു. 25 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി മജിസ്‌ട്രേട്ട് ലീനാ റിയാസ് ദിലീപിനെ ജില്ലാ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.
ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടെ തടിച്ചുകൂടിയരുന്നു. ജനം കൂക്കിവിളിക്കുകയും നടനെതിരേ രോഷപ്രകടനം നടത്തുകയും ചെയ്തിരുന്നു.
ദിലീപിന് ചുറ്റും വലയം തീര്‍ത്താണ് പൊലീസ് അദ്ദേഹത്തെ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ കയറ്റിയത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷന്‍ രാംകുമാറാണ് ദിലീപിന് വേണ്ടി ഹാജരായത്. റിമാന്‍ഡ് റിപ്പോര്‍ട്ട് ജഡ്ജി ദിലീപിനെ വായിച്ചു കേള്‍പ്പിച്ചു.
എന്തെങ്കിലു പറയാനുണ്ടോ എന്ന ചോദ്യത്തിന് തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു നടന്റെ മറുപടി. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജയിലില്‍ ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ദിലീപിനെ പ്രത്യേകം സെല്ലില്‍ പാര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
7.30ന് സബ് ജയിലില്‍ എത്തിച്ചപ്പോള്‍ അവിടെയും ജനക്കൂട്ടവും ചാനല്‍ കാമറകളുമുണ്ടായിരുന്നു. ദിലീപിനെ കണ്ടതും ജനം കൂക്കിവിളിച്ചു. അവിടെയും പതിവ് വളിപ്പന്‍ ചിരിയുമായി ദിലീപ് നിന്നു.
ശക്തമായ സുരക്ഷ ഒരുക്കിയായിരുന്നു ദിലീപിനെ മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ചത്. ഇന്നലെ രാത്രി തന്നെ കൊണ്ടുവരാനായിരുന്നു ആലോചനയെങ്കിലും സുരക്ഷാ പരിഗണനകള്‍ വച്ചായിരുന്നു ഇന്നത്തേയ്ക്കു മാറ്റിയത്.
ആലുവ പൊലീസ് ക്‌ളബ്ബില്‍ തന്നെയായിരുന്നു ഇന്നലെ ദിലീപിനെ പാര്‍പ്പിച്ചത്. അവിടെയും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ഇന്നലെ രാത്രി ദിലീപ് ഭക്ഷണം കഴിച്ചില്ല. ക്ഷീണം തോന്നിയപ്പോള്‍ ഡോക്ടറെ വിളിച്ചു. രാത്രിയില്‍ ഇടയ്ക്ക് വെള്ളം ചോദിച്ചു. രാവിലെ ഡോക്ടറെ എത്തിച്ച് ദിലീപിന്റെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് ദിലീപിനെ മജിസ്‌ട്രേട്ടിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്.
ദിലീപിന്റെ വാഹനത്തിനു മുന്നിലും പിന്നിലും അകമ്പടി വാഹനങ്ങളുണ്ടായിരുന്നു. വാഹനത്തില്‍ ഇയാള്‍ അക്ഷോഭ്യനായാണ് ഇരുന്നത്.
COMMENTS