കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ താന്‍ കൈപ്പറ്റിയെന്നും എന്നാല്‍ തന്റെ ജൂനിയര്‍ ഇ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ താന്‍ കൈപ്പറ്റിയെന്നും എന്നാല്‍ തന്റെ ജൂനിയര്‍ ഇതു നശിപ്പിച്ചെന്നും പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി കൊടുത്തു.
ഇതോടെ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫും കേസില്‍ കുടുങ്ങുകയാണ്. രാജുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് പൊലീസിനു കിട്ടിയിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ സെല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നു സുനി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതീഷ് ചാക്കോയെ വ്യാഴാഴ്ച പൊലീസ് അറസ്റ്റു ചെയ്ത ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
എന്നാല്‍, സെല്‍ഫോണ്‍ നശിപ്പിച്ചുവെന്ന വിശദീകരണം പൊലീസ് വിശ്വസിച്ചിട്ടില്ല. എങ്ങനെ നശിപ്പിച്ചുവെന്നതിനു കൃത്യമായ ഉത്തരം നല്കിയിട്ടില്ലാത്തതും പൊലീസിനു സംശയം വര്‍ദ്ധിപ്പിക്കുന്നു.
COMMENTS