ഒരേ ആഴ്ചയില്‍ ഒരു അച്ഛനും മുത്തച്ഛനുമായിത്തീര്‍ന്നതിന്റെ അതിശയത്തിലാണ് 23 കാരന്‍ ടോമി കൊണോളി. കോളേജ് വിദ്യാര്‍ത്ഥിയാണ് ടോമി. പഠനത്തി...
ഒരേ ആഴ്ചയില്‍ ഒരു അച്ഛനും മുത്തച്ഛനുമായിത്തീര്‍ന്നതിന്റെ അതിശയത്തിലാണ് 23 കാരന്‍
ടോമി കൊണോളി.
കോളേജ് വിദ്യാര്‍ത്ഥിയാണ് ടോമി. പഠനത്തിനൊപ്പം പാര്‍ട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കി ജീവിക്കുന്ന നല്ല കുട്ടിയാണ് ടോമി.
കാമ്പസിലെ അറിയപ്പെടുന്ന സ്പ്രിന്റുമാണ്. ദിവസങ്ങള്‍ കൊണ്ടാണ് ടോമിയുടെ ജീവിതത്തില്‍ വലയി മാറ്റങ്ങള്‍ സംഭവിച്ചത്.
ടോമിയുടെ ബന്ധും പതിനേഴുകാരിയുമായ ഏഞ്ചേല ഫേസ്ബുക്ക് മെസഞ്ചറിലൂടെ നടത്തിയ ഒരു അഭ്യര്‍ത്ഥനയാണ് ടോമിയുടെ ജീവിതം മാറ്റിമറിച്ചത്.
മയക്കുമരുന്നിന് അടിമയായ ഏഞ്ചല സ്‌കൂളില്‍ നിന്നു പറത്താക്കപ്പെടുകയും ഇതിനിടെ ഗര്‍ഭിണിയാവുകയും ചെയ്തു. അവളെ വീട്ടുകാരും കൈയൊഴിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയായി. ഇതോടെയാണ് ഏഞ്ചല ഫേസ് ബുക്കിലൂടെ ടോമിയുടെ സഹായം തേടിയത്.
ടോമി അവളെ വീട്ടില്‍ കൊണ്ടുവരികയും നിയമപരമായി ദത്തെടുക്കുകയും ചെയ്തു. അങ്ങനെ പെട്ടെന്ന് ടോമി അച്ഛനായി മാറി. ഏഴു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഏഞ്ചല ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അങ്ങനെ ടോമി നിമയപരമായി അപ്പൂപ്പനുമായി.
ടോമിയുടെ കഥ നെറ്റില്‍ വളരെയേറെ പേര്‍ ചര്‍ച്ചചെയ്തു. 40,000 ഡോളറാണ് ദിവസങ്ങള്‍ക്കുള്ളില്‍ ടോമിക്ക് ഇന്റര്‍നെറ്റിന്റെ ലോകത്തെ അറിയാത്ത സഹായികള്‍ എത്തിച്ചുകൊടുത്തത്.
ഇപ്പോള്‍ തനിക്ക് അനാവശ്യമായ മാധ്യമ ശ്രദ്ധ കിട്ടുന്നതിലാണ് ടോമിക്ക് അസ്വസ്ഥത. ഇനി നിങ്ങള്‍ പറയൂ, ടോമിയെപ്പോലെ നല്ല യുവാക്കളെ ഈ കാലഘട്ടത്തിന് ആവശ്യമല്ലേ...
The 23-year-old become father and grandpa in a week
Tags:Tommy Conolly, Angela, Facebook Messenger
COMMENTS