ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ, മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിനു പറയാനുള്ളത് അനീ...
ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ, മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിനു പറയാനുള്ളത് അനീതിയുടെ മറ്റൊരു കഥ.
തിരക്കഥ ഒരുക്കിയ മധു മുട്ടത്തിന് അര്‍ഹമായ പരിഗണന നല്‍കാതിരുന്നത് ഒന്നാമത്തെ അനീതി. അന്യഭാഷകളില്‍ ചിത്രം കോടികള്‍ കിലുക്കി ഒാടിയെങ്കിലും അതിന്റെ ഗുണം മധുവിനു കിട്ടിയില്ല.
ഇപ്പോഴിതാ ചിത്രത്തില്‍ നാഗവല്ലിക്കു ശബ്ദം നല്‍കിയ ഡബിംഗ് ആര്‍ട്ടിസ്റ്റിന്റെ പേര് ചിത്രം പുറത്തിറങ്ങി 23 വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തുവന്നു.
ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച കഥാപാത്രത്തിനു ശബ്ദം നല്‍കിയത് പ്രമുഖ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആണ്. എന്നാല്‍, ദൈ്വതവ്യക്തിത്വം പ്രകടിപ്പിക്കുന്ന കഥാപാത്രത്തിന്റെ നാഗവല്ലിയെന്ന ഹൈലൈറ്റ് കഥാപാത്രത്തിനു ശബ്ദം നല്‍കിയത് മറ്റൊരു ഡബിംഗ് ആര്‍ട്ടിസ്റ്റ്. തമിഴ് ഡബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയുടെ ശബ്ദമാണ് നാഗവല്ലിയുടെ ശബ്ദമായി പ്രേക്ഷകര്‍ കേട്ടത്.
ചിത്രം പുറത്തുവന്നപ്പോള്‍ ക്രെഡിറ്റില്‍ ദുര്‍ഗയുടെ പേരുണ്ടായിരുന്നില്ല. തുടക്കക്കാരി ആയതിനാല്‍ ചോദ്യം ചെയ്യാനുള്ള ധൈര്യവും ദുര്‍ഗക്കില്ലായിരുന്നു.
23 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ ഫാസില്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
COMMENTS