റോയ് പി തോമസ് കൊച്ചി: അര ദിവസത്തോളം നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും ദിലീപിന്റെ ഡ്രൈവറും പൊലീസ് കസ്റ്റഡിയിലെന്നോണം ചോദ്യം ചെയ്യല...
റോയ് പി തോമസ്
കൊച്ചി: അര ദിവസത്തോളം നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും ദിലീപിന്റെ ഡ്രൈവറും പൊലീസ് കസ്റ്റഡിയിലെന്നോണം ചോദ്യം ചെയ്യലിനു വിധേയരായിക്കൊണ്ടിരിക്കെ, താരസംഘടനായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം കൊച്ചിയില്‍ അവസാനിച്ചു.ദിലീപ് വരാന്‍ വേണ്ടി കാത്തിരുന്നിട്ട് ഫലമില്ലെന്നു മനസ്സിലാക്കി രാത്രി എട്ടു മണിയോടെയാണ് യോഗം ആരംഭിച്ചത്. നടി ആക്രമിക്കപ്പെട്ട വിഷയം യോഗത്തില്‍ ചര്‍ച്ചചെയ്യില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു യോഗം ആരംഭിച്ചത്.
ഇന്നസെന്റ് ഇത്തരമൊരു നിലപാടെടുത്തതോടെ, നടിക്കുവേണ്ടി വാദിക്കാന്‍ എത്തുമെന്നു കരുതിയിരുന്ന നടി രമ്യാനമ്പീശന്‍ യോഗം ബഹിഷ്‌കരിച്ചു. ചെന്നൈയിലായതിനാല്‍ എത്താനാവില്ലെന്നാണ് രമ്യ പക്ഷേ, അമ്മ നേതൃത്വത്തെ അറിയിച്ചത്.
രമ്യ എത്തിയില്ലെങ്കിലും വിഷയം യോഗത്തില്‍ ചര്‍ച്ചയായി. അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും യോഗത്തില്‍ ആരെങ്കിലും വിഷയം ഉന്നയിച്ചാല്‍ ചര്‍ച്ചചെയ്യാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും എക്‌സിക്യൂട്ടീവില്‍ പങ്കെടുത്തു. അവരും ഈ നിലപാടാണ് സ്വീകരിച്ചത്. മമ്മൂട്ടി ദിലീപിനെ അനുകൂലിക്കുന്നുവെന്നും മോഹന്‍ലാല്‍ എതിര്‍ക്കുന്നുവെന്നും നേരത്തേ ശ്രുതി പരന്നിരുന്നു.
ഇതിനിടെ, ഇന്നസെന്റിന്റെ പരസ്യ നിലപാടില്‍ പ്രതിഷേധിച്ച് നടി മഞ്ജു വാര്യര്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കാനിടയില്ലെന്നു സൂചനയുണ്ട്. ഇത്തരമൊരു സുപ്രധാന വിഷയം താരസംഘടന ചര്‍ച്ചചെയ്യില്ലെന്ന് എംപി കൂടിയായ ഇന്നസെന്റ് പരസ്യമായി പറഞ്ഞത് മഞ്ജുവിനെ വിഷമിപ്പിച്ചിട്ടുണ്ട്. സ്വന്തം സംഘടനയില്‍ പോലും ഒരു നടിക്കു നീതി കിട്ടിയില്ലെങ്കില്‍ എവിടെയാണ് പോകേണ്ടതെന്ന ചോദ്യമാണ് മഞ്ജു സഹപ്രവര്‍ത്തകരോട് ഉന്നയിക്കുന്നത്.
നാളെ രാവിലെ പതിനൊന്നു മുതല്‍ മൂന്നു വരെ കൊച്ചി ക്രൗണ്‍ പ്‌ളാസ ഹോട്ടലിലാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം. നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞുള്ള അവസ്ഥയും നാളത്തെ യോഗത്തില്‍ നിര്‍ണായകമാവും.
ഇതേസമയം, മഞ്ജു വാര്യരെ അനുകൂലിക്കുന്ന നടിമാര്‍ നാളത്തെ യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു രാത്രി വൈകിയും ചര്‍ച്ചയിലാണ്. ഇവരും ഒരു തീരുമാനത്തിലെത്തിയിട്ടില്ല.
Tags: Amma, Manju Warrier, Dileep, Nadirsha, Mohanlal, Mammotty, Remya Nambeesan
COMMENTS