മൂന്നാര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ ഇരുപതു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ചു സംസാരിച്ച ...
മൂന്നാര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ ഇരുപതു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ചു സംസാരിച്ച മന്ത്രി എംഎം മണി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.
വെള്ളിയാഴ്ച നടന്ന സാംസ്‌കാരിക കൂട്ടായ്മയിലാണ് സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. സമരത്തിന് ഐക്യദാര്‍ഢ്യമുമായി എത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്.
സമരം ഇരുപത് ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ സമരത്തെ അവഗണിക്കുകയാണ് ചെയ്തത്. സര്‍ക്കാരോ സര്‍ക്കാരിന്റെ പ്രതിനിധികളോ ഒത്തുതീര്‍പ്പു ചര്‍ച്ചക്കെത്തിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം പിന്‍വലിക്കല്‍ പ്രഖ്യാപനം.
മറ്റൊരു സമരപ്രഖ്യാപനവും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ സാംസ്‌കാരിക കൂട്ടായ്മയില്‍ നടത്തി. തോട്ടം തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കണം എന്നാവശ്യപ്പെട്ട് ജൂലായ് ഒമ്പത് മുതല്‍ സമരം തുടങ്ങുമെന്ന് ഗോമതി അഗസ്റ്റിന്‍ പറഞ്ഞു.
മൂന്നാറില്‍ ടാറ്റ കമ്പനി കൈവശം വച്ചിട്ടുള്ള 80000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചാണ് സമരം.

COMMENTS