വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് നടി നര്‍ഗീസ് ഫക്രി. വിവാഹം മഹത്തരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹം വലിയ സംഭവമാണെന്ന് ...
വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് നടി നര്‍ഗീസ് ഫക്രി. വിവാഹം മഹത്തരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹം വലിയ സംഭവമാണെന്ന് കരുതുന്ന പശ്ചാത്തലത്തില്‍ നിന്നല്ല ഞാന്‍ വരുന്നത്. അതുകൊണ്ടുതന്നെ വിവാഹം കഴിക്കുന്ന കാര്യം ചിന്തിക്കുന്നേയില്ല- നര്‍ഗീസ് ഫക്രി പറഞ്ഞു.
എന്നും സ്വതന്ത്ര വ്യക്തിയായിരിക്കാനാണ് എന്റെ ആഗ്രഹം. എന്റെ കരിയറും പണവും ഞാന്‍ സ്വയം നേടുന്നതാണ്. വിവാഹം ഇതില്‍ ഒരുഘടകമല്ല. അഭിനേത്രിയായുളള ജീവിതം ഞാന്‍ നന്നായി ആസ്വദിക്കുന്നു. ഈ കരിയറില്‍ ശ്രദ്ധിക്കാനാണ് തീരുമാനം. നല്ല വേഷങ്ങള്‍ എന്നെതേടിയെത്തുന്നു. ഏറെക്കാലം സിനിമയില്‍ തുടരാമെന്നാണ് പ്രതീക്ഷ-നര്‍ഗീസ് ഫക്രി പറയുന്നു.
33കാരിയായ നര്‍ഗീസ് ഫക്രി 2011ല്‍ പുറത്തിറങ്ങിയ റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ജോണ്‍ എബ്രഹാമിനൊപ്പം മദ്രാസ് കഫേയിലും വരുണ്‍ ധവാനൊപ്പം മേം തേരാ ഹീറോയിലും അക്ഷയ് കുമാറിനൊപ്പം ഷൗക്കീനിലും നര്‍ഗീസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ന്യൂയോര്‍ക്കില്‍ ജനിച്ച നര്‍ഗീസിന്റെ അമ്മ ചെക്ക് വംശജയും അച്ഛന്‍ പാകിസ്ഥാനിയുമാണ്. നര്‍ഗീസിന്റെ ആറാം വയസ്സില്‍ തന്നെ അച്ഛനും അമ്മയും വിവാഹബന്ധം വേര്‍പിരിഞ്ഞു.

COMMENTS