കൊച്ചി: യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ച ബാര്‍ കോഴക്കേസില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരേ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയ...
കൊച്ചി: യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ച ബാര്‍ കോഴക്കേസില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരേ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കാര്യമായ നടപടിയൊന്നും മുന്നോട്ടുണ്ടാവില്ലെന്നു സൂചന.
കോട്ടയത്ത് മാണിയുമായി ചങ്ങാത്തമുണ്ടാക്കിയതു വഴി വന്ന രാഷ്ട്രീയ ക്ഷീണം മാറ്റാനുള്ള തന്ത്രം മാത്രമായിട്ടാണ് കോടതിയിലെ ഈ നിലപാടിനെ നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ മാണിക്കെതിരെന്നു തോന്നിക്കുന്ന നിലപാട് സ്വീകരിച്ചത്.
കേസില്‍ അന്വേഷണം തുടരുകയാണെന്നും തെളിവായി ലഭിച്ചിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
ഇതാകട്ടെ തീരെ ദുര്‍ബലമായ നീക്കമാണ്. ഇത്രകാലമായിട്ടും ഫോണ്‍ സംഭാഷണം മാത്രമാണ് തെളിവായി കൈയിലുള്ളതെന്നു പറഞ്ഞാല്‍ തന്നെ കേസില്‍ സര്‍ക്കാര്‍ തോറ്റുകഴിഞ്ഞുവെന്നാണ് അര്‍ത്ഥം. അതു കോടതി വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു.
ഫോണ്‍ സംഭാഷണങ്ങള്‍ മാത്രം തെളിവായി ശേഖരിച്ചാല്‍ പോരെന്നും ഫോണ്‍ സംഭാഷണം മാത്രം ഉപയോഗിച്ച് അഴിമതി നിരോധന നിയമപ്രകാരം എങ്ങനെ കേസെടുക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.
അപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഉരുണ്ടുകളി വെളിച്ചത്തായിരുന്നു. കേസിലെ സാക്ഷികളുടെ മൊഴികളില്‍ എങ്ങനെ വൈരുദ്ധ്യങ്ങള്‍ വന്നുവെന്നും ഇക്കാര്യം കോടതിയെ വിജിലന്‍സ് ബോധിപ്പിക്കണമെന്നും കോടതി ശക്തമായ ഭാഷയില്‍ പറയുകയും ചെയ്തു.
കേസന്വേഷണം അനന്തമായി നീട്ടാന്‍ കഴിയില്ലെന്നും സമയപരിമിധി സര്‍ക്കാര്‍ തന്നെ തീരുമാനിച്ചു മുന്നോട്ടു പോയേ തീരൂ എന്നും സംശയത്തിനിടയില്ലാത്ത വിധം കോടതി വ്യക്തമാക്കി.

COMMENTS