തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍. നാളെ മുതല്‍ അന...
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍. നാളെ മുതല്‍ അനിശ്ചിത കാലത്തേക്കാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യം.
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നാളെ മുതല്‍ നടപ്പാക്കും. പുതിയ ട്രാക്കുകള്‍ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും എച്ച് ടെസ്റ്റില്‍ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളില്‍ മാറ്റമുണ്ടാകും. ഇക്കാര്യങ്ങള്‍ വിശദമാക്കി സര്‍ക്കുലര്‍ ഇറക്കാന്‍ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സര്‍ക്കുലര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
Key Words: Driving School, Kerala, Strike
COMMENTS