മുംബൈ: രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡില് നായികയാകാന്‍ ആദ്യം വിളിച്ചത് കരീനാ കപൂറിനെ. എന്നാല്‍ ചിത്രത്തില്‍ നഗ്നയായി അഭിനയിക്കണ...
മുംബൈ: രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡില് നായികയാകാന്‍ ആദ്യം വിളിച്ചത് കരീനാ കപൂറിനെ. എന്നാല്‍ ചിത്രത്തില്‍ നഗ്നയായി അഭിനയിക്കണമെന്ന് കേട്ടപ്പോള്‍ കരീന ഓഫര്‍ നിരസിക്കുകയായിരുന്നു.
സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ കരീനയായിരുന്നു മനസില്‍. സിനിമയുടെ തിരക്കഥയുമായി കരീനയുടെ മാനേജരെ കണ്ടു. കഥ അവര്‍ക്കിഷ്ടമായി. എന്നാല്‍ തുണിയില്ലാത്ത സീനുകള്‍ അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. സംവിധായകന് പറയുന്നു.
കരീന നിരസിച്ചതോടെയാണ് ഗ്ലാമര്‍ നടി ഷെര്‍ലിന്‍ ചോപ്ര കാമസൂത്രയിലെ നായികയായത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഹോളിവുഡ് ശൈലിയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 25 കോടിയാണ് നിര്‍മാണ ചെലവ്.
ജി.ജെ എന്റര്ടൈന്മെന്റിനായി ഡോ. ജോര്‍ജ് ജോണാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മേയില്‍ ചിത്രം തീയേറ്ററില്‍ എത്തും
COMMENTS