നടന്‍ അക്ഷയ് കുമാര്‍ തന്നെ ഉപയോഗിച്ച ശേഷം നിഷ്‌കരുണം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നടി ശില്പാ ഷെട്ടി. ഒരു അഭിമുഖത്തിലാണ് തന്റെ ഇന്നലെകള...
നടന്‍ അക്ഷയ് കുമാര്‍ തന്നെ ഉപയോഗിച്ച ശേഷം നിഷ്‌കരുണം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നടി ശില്പാ ഷെട്ടി.
ഒരു അഭിമുഖത്തിലാണ് തന്റെ ഇന്നലെകളിലെ കാമുകനെതിരേ ശില്പ തുറന്നടിച്ചത്. അക്ഷയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തന്നെയും ട്വിങ്കിള്‍ ഖന്നയേയും അക്ഷയ് ഒരേ സമയം കൊണ്ടുനടന്നു. ട്വിങ്കിളിനെ മനസ്സില്‍ വച്ചിട്ടാണ് അയാള്‍ ചതിച്ചതെന്നറിഞ്ഞില്ല. ട്വിങ്കിൡനോടു പരാതിയില്ല.
ഇന്നല്ലെങ്കില്‍ നാളെ കാലം അക്ഷയ് കുമാറിന് ചതിക്കു പ്രതിഫലം കൊടുക്കുമെന്നും ശില്പ പറഞ്ഞു.
അന്ന് ഒരുപാടു വേദനിച്ചു. പിന്നെ വേദനയില്‍ നിന്ന് ഒരുപാടു പാഠം പഠിച്ചു. ജീവിതം ആ അനുഭവങ്ങളില്‍ നിന്ന് പുതിയ പാഠങ്ങള്‍ തന്നു.
ജീവിതത്തില്‍ അക്ഷയിനു മുന്നില്‍ തോറ്റുപോയെങ്കിലും കരിയറില്‍ താന്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കിയെന്നും ശില്പ പറയുന്നു.
രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ് കുമാര്‍ 2001ലാണ് ട്വിങ്കിള്‍ ഖന്നയെ വിവാഹം കഴിച്ചത്. 2009ല്‍ ശില്‍പ ബിസിനസുകാരനായ രാജ് കുന്ദ്രയെ വിവാഹം കഴിച്ചു.
COMMENTS