തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സീറ്റുകിട്ടാന്‍ പെണ്ണുങ്ങള്‍ ബ് ൗസ് അഴിക്കണമെന്ന ഫേസ് ബുക്ക് പരാമര്‍ശം വന്‍ വിവാദമായതോടെ വാക്കുകള്‍ മയപ്പെടു...
തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ അവഗണിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ ഉടുപ്പഴിക്കല്‍ സമരം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചെറിയാന്റെ പ്രതികരണം.
‘യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്’ എന്നായിരുന്നു ചെറിയാന്റെ വിവാദ പരാമര്‍ശം.
ചെറിയാന്‍ നടത്തിയത് ഗുരുതരമായ സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് മഹിളാ നേതാക്കള്‍ ആരോപിച്ചു
കൊടും ക്രൂരതയാണിതെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും പറഞ്ഞു.
തുടര്‍ന്നാണ് മറുപടിയുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്. ഒരു സ്ത്രീവിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല. ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന താന്‍ സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണെന്നും സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് താന്‍ പരോക്ഷമായി വിമശിച്ചതെന്നും ചെറിയാന്‍ പുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
cherian phillip in trouble over comments
cherian phillip, trouble, over, comments
COMMENTS