തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ശക്തമായ തെളിവ് ലഭിച്ചെന്നു റിപ്പോര്‍ട്ട്. തിങ്കളാഴ്ച തിരുവന...
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ശക്തമായ തെളിവ് ലഭിച്ചെന്നു റിപ്പോര്‍ട്ട്.
തിങ്കളാഴ്ച തിരുവനന്തപുരത്തെ മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ബാറുടമ ബിജു രമേശിന്റെ വാഹനം മന്ത്രിയുടെ വീട്ടില്‍ വന്നിരുന്നുവെന്ന കാര്യം വ്യക്തമായി.
2013 മേയ് രണ്ടിനാണ് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ ഡിബി 7878 എന്ന വാഹനം മന്ത്രിയുടെ വസതിയില്‍ എത്തിയത്. ഇക്കാര്യം വസതിയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
താനും ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയും മേയ് രണ്ടിന് മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തി കോഴപ്പണം കൈമാറിയെന്നായിരുന്നു ബിജുവിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി.
ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡിവൈഎസ്പിയും എസ്പിയും അടങ്ങുന്ന സംഘമാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഇക്കാര്യം വിജിലന്‍സ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇതോടെ മാണിക്കെതിരേ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. മാണിക്ക് ഇനിയും ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക പ്രയാസമാവും.
more evidences against k.m mani in bar bribe case
bar licence
km mani

COMMENTS