അഭിനന്ദ് ന്യൂഡല്‍ഹി : ഇടയ്ക്കു വച്ച് മുടന്തിപ്പോയ നേതൃമാറ്റ ചര്‍ച്ചകളിലേക്ക് കേരള രാഷ്ട്രീയം വീണ്ടും പതുക്കെ എത്തുന്നു. അതിന്റെ ആദ്യ ...
ന്യൂഡല്‍ഹി : ഇടയ്ക്കു വച്ച് മുടന്തിപ്പോയ നേതൃമാറ്റ ചര്‍ച്ചകളിലേക്ക് കേരള രാഷ്ട്രീയം വീണ്ടും പതുക്കെ എത്തുന്നു. അതിന്റെ ആദ്യ പടിയാണ് എല്ലാ രംഗത്തും അഴിമതി പടരുകയാണെന്നും ഇതു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നുമുള്ള എ.കെ ആന്റണിയുടെ പ്രസ്താവന.
ആന്റണി സ്വന്തം ശൈലിയില്‍ ചെറിയൊരു തുടക്കമിട്ടുകൊടുക്കുക മാത്രമാണ് ചെയ്തത്. അതിന്റെ ചുവടുപിടിച്ചാണ് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ അഴിമതിയുടെ പുകമറയിലാണെന്നു പറഞ്ഞ സതീശന്‍, മുഖ്യമന്ത്രിയാകാന്‍ സര്‍വഥാ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നു പറയുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു.
ആന്റണിയെ പിന്തുണച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനും രംഗത്തു വന്നതും ശ്രദ്ധേയമാണ്.
ഉടനടി ഒരു നേതൃമാറ്റം ആവശ്യപ്പെടാന്‍ സാദ്ധ്യതയില്ല. എന്നാല്‍, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ റിസല്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വലിയൊരു കടമ്പയായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവച്ച് നേതൃമാറ്റം ആവശ്യപ്പെടുമെന്ന് ഉറപ്പാണ്.
ഇപ്പോഴത്തെ നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നില ദയനീയമാകുമെന്ന പ്രതീക്ഷയിലാണ് ഐ ഗ്രൂപ്പ്. ഫലം പുറത്തുവരുന്നതോടെ നേതൃമാറ്റ ആവശ്യം കൂടുതല്‍ ശക്തമാക്കുകയാണ് ഐ ഗ്രൂപ്പിന്റെ നീക്കം. അതിന് ആന്റണിയുടെയും സുധീരന്റെയും മൗന പിന്തുണ കിട്ടുമെന്നും ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.
കേരളത്തിലെ സംഭവ വികാസങ്ങള്‍ അപ്പപ്പോള്‍ ഐ ഗ്രൂപ്പ് ഡല്‍ഹിയില്‍ അറിയിക്കുന്നുണ്ട്. അതിലുപരി ആന്റണിയുടെ വാക്കുകള്‍ കേരള കാര്യത്തില്‍ ആത്യന്തികമായി തീരുകയും ചെയ്യും.
Kerala
National
India
Oommen Chandy
COMMENTS