സ്വന്തം ലേഖകന്‍ തിരുവനന്തപുരം: യുഡിഎഫ് ഭരണമുന്നണിയില്‍ പലരുടെയും നെഞ്ചിടിപ്പുയര്‍ത്തി ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യുഡിഎഫ് ഭരണമുന്നണിയില്‍ പലരുടെയും നെഞ്ചിടിപ്പുയര്‍ത്തി ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതായി.
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം കെഎം മാണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു വിജിലന്‍സിനു തെളിവു ലഭിച്ചുവെന്നാണ് സൂചന.
അന്വേഷണ സംഘത്തലവന്‍ എസ്പി സുകേശന്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു നിയമോപദേശം തേടിയിരിക്കുകയാണ്.
ബാറുടമയായ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി തനിക്കെതിരേ കുറ്റപത്രം ഫയല്‍ ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു മുഖ്യമന്ത്രിക്കു മാണി മുന്നറിയിപ്പു കൊടുത്തിരുന്നു. ഇതു മുന്നില്‍ കണ്ട്, അമ്പിളിയുടെ മൊഴിക്കപ്പുറം ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്.
മാണിയുടെ ഔദ്യോഗിക വസതിയിലും ഓഫീസിലും പാലായിലെ വസതിയിലും ബാറുടമകള്‍ എത്തിയതിന് അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചുവെന്നാണ് അറിയുന്നത്.
ബാര്‍ ഉടമകളുടെ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ നാലു മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തെളിവു ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബാറുടമകള്‍ പണം പിന്‍വലിച്ചതിന്റെ രേഖകളും വിജിലന്‍സിനു കിട്ടി.
മന്ത്രി മാണിയുടെ ടൂര്‍ ഡയറി, മന്ത്രിസഭായോഗത്തിന്റെ വിവരങ്ങള്‍ എന്നിവയും അന്വേഷണ സംഘം ശേഖരിച്ചു. സാഹചര്യ തെളിവുകള്‍ എല്ലാം മാണിക്ക് എതിരായ കുറ്റപത്രമാണു വിജിലന്‍സ് സമര്‍പ്പിക്കാന്‍ പോകുന്നതെന്നാണു റിപ്പോര്‍ട്ട്.
നിയമോപദേശം കിട്ടിയാലുടന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിക്കാനാണ് എസ്പി സുകേശന്റെ തീരുമാനമെന്നറിയുന്നു. അഴിമതി നിരോധന പ്രകാരമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
ഈ നിലയില്‍ കുറ്റപത്രം വന്നാല്‍ കെ.എം. മാണിക്ക് രാജിവയ്‌ക്കേണ്ടിവരും. അത് സര്‍ക്കാരിന്റെ നിലനില്പുതന്നെ അപകടത്തിലാക്കിയേക്കും. അരുവിക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിജിലന്‍സ് റിപ്പോര്‍ട്ടും തയാറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതേസമയം, അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിര്‍ദ്ദേശമാണ് വിജിലന്‍ വകുപ്പു ഭരിക്കുന്ന ഐ ഗ്രൂപ്പുകാരനായ മന്ത്രി രമേശ് ചെന്നിത്തല കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.
ബാര്‍ കോഴ കേസില്‍ ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള വിശദമായ അന്വേഷണമാണ് നടക്കുന്നത്. സത്യം പുറത്ത് വരട്ടെ. കേസില്‍ അതില്‍ സന്തോഷമുണ്ട്. കൂടുതല്‍ വിപുലമായ അന്വേഷണം നടക്കട്ടെ എന്നാണ് ധനമന്ത്രി കെഎം മാണി പ്രതികരിച്ചത്.
vigilance to file charge sheet in bar scam
Bar
Bar licence
Mani
Oommen chandy

COMMENTS