കൊച്ചി : പിക്കറ്റ് 43യുടെ നിര്‍മാതാവ് ഒ.ജി സുനിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. നാലു കോടിക്കു തീര്‍ക്കാമെന്നു പ...
കൊച്ചി : പിക്കറ്റ് 43യുടെ നിര്‍മാതാവ് ഒ.ജി സുനിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി.
നാലു കോടിക്കു തീര്‍ക്കാമെന്നു പറഞ്ഞ ചിത്രത്തിന് 70 ലക്ഷം രൂപ അധികം ചെലവിട്ടുവെന്നതാണ് ഒ.ജി സുനിലിന്റെ ആക്ഷേപം.
എന്നാല്‍, കരാറില്‍ പറഞ്ഞതില്‍ കൂടുതല്‍ പണം ചെലവാക്കിയിട്ടില്ലെന്ന് മേജര്‍ രവി വ്യക്തമാക്കി. 22 ദിവസം മാത്രമാണ് ചിത്രീകരണം നടന്നത്. ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ നാലേമുക്കാല്‍ കോടി ചെലവായിട്ടുണ്ടെങ്കില്‍ കണക്ക് തനിക്കും അറിയണമെന്നും മേജര്‍ രവി പറഞ്ഞു.
പിക്കറ്റ് 43യുടെ ചിത്രീകരണ സമയത്ത് യാതൊരു വിധത്തിലുള്ള പിന്തുണയും നല്‍കാത്തയാളാണ് നിര്‍മാതാവ് സുനില്‍. ഇങ്ങനെയൊരാള്‍ എങ്ങനെ സിനിമയെ മനസ്സിലാക്കും. സിനിമ എന്തെന്നു പോലും അയാള്‍ക്ക് അറിയില്ല.
ചെലവിനെ കുറിച്ച് ആദായനികുതി വകുപ്പിനു മുന്നില്‍ പോലും തെളിവു നല്‍കാന്‍ തയ്യാറെന്നും മേജര്‍ പറഞ്ഞു.
പിക്കറ്റ് 43യുടെ ചിത്രീകരണത്തിന് കരാറു തുകയെക്കാള്‍ 70 ലക്ഷം കൂടുതല്‍ ചെലവാക്കേണ്ടി വന്നുവെന്ന് കാണിച്ച് ചിത്രത്തിന്റെ നിര്‍മാതാവു സുനില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. നാലു കോടി പൂര്‍ത്തിയാക്കാമെന്ന കരാറിലാണ് പിക്കറ്റ് 43യുടെ ചിത്രീകരണം ആരംഭിച്ചത് എന്നാല്‍ 4.70 കോടി രൂപയ്ക്കാണ് ചിത്രം പൂര്‍ത്തിയായാത്. പബ്ലിസിറ്റി ഇനത്തില്‍ വേറെയും പണം ചെലവായി. സിനിമ വന്‍ സാമ്പത്തിക നഷ്ടമായിരുന്നുവെന്നും സുനില്‍ പറഞ്ഞിരുന്നു.
സുനിലിന്റെ പരാതി പരിശോധിക്കാനും ചര്‍ച്ചചെയ്യുന്നതിനുമായി ഉടന്‍ യോഗം ചേരുമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രജപുത്ര രഞ്ജിത് പറഞ്ഞു.
COMMENTS