സൂററ്റ്: ഗാന്ധിജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനും പ്രമുഖ ഗാന്ധിയനുമായ നാരായണ്‍ ദേശായി അന്തരിച്ചു. പുലര്‍ച്ച...
സൂററ്റ്: ഗാന്ധിജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനും പ്രമുഖ ഗാന്ധിയനുമായ നാരായണ്‍ ദേശായി അന്തരിച്ചു.
പുലര്‍ച്ചെ 4.20 ന് വേഡ്ചിയിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് രണ്ടിന് നടക്കും. കഴിഞ്ഞ കുറച്ചു നാളുകളായി ചികില്‍സയിലായിരുന്നു.
ഗുജറാത്തില്‍ ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലാണ് ദേശായി വളര്‍ന്നത്. ഇരുപതു വര്‍ഷത്തോളം ഗാന്ധിജിയുടെ കൂടെ സബര്‍മതിയിലും സേവാഗ്രാമിലുമായി ചെലവഴിച്ചു. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടല്ല. ഗുരുകുല സമ്പ്രദായപ്രകാരം വിദ്യാഭ്യാസം നേടി.
ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, മൂര്‍ത്തി ദേവി പുരസ്‌കാരം തുടങ്ങി അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗുജറാത്ത് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന നാരായണ്‍ ദേശായി മഹാത്മജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലറുമായിരുന്നു.
ആചാര്യ വിനോബാ ഭാവെയുടെ കൂടെ ഭൂദാന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ഗുജറാത്തിലെങ്ങും കാല്‍നടയായി 12000 കിലോമീറ്റര്‍ സഞ്ചരിച്ച് 3000 ഏക്കര്‍ ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്കു വിതരണം ചെയ്തു.
ജയപ്രകാശ് നാരായണനോടൊപ്പം ശാന്തിസേന, തരുണ്‍ ഗാന്ധിസേന തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഗുജറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി അന്‍പതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്.

COMMENTS