ഓവല്‍ : ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്‌ളണ്ടിനെ ക്വാര്‍ട്ടര്‍ കാണിക്കാതെ പുറത്താക്കിയ ബംഗ്‌ളാദേശിനു നേരിടേണ്ടത് ഇന്ത്യയെ ആയിരിക്കുമെന്നു സൂച...
ഓവല്‍ : ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്‌ളണ്ടിനെ ക്വാര്‍ട്ടര്‍ കാണിക്കാതെ പുറത്താക്കിയ ബംഗ്‌ളാദേശിനു നേരിടേണ്ടത് ഇന്ത്യയെ ആയിരിക്കുമെന്നു സൂചന.
പൂള്‍ എയില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ബംഗ്‌ളാദേശ് ക്വാര്‍ട്ടറില്‍ കടക്കുകയും ചെയ്തു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇംഗ്‌ളണ്ട് പ്രാഥമിക റൗണ്ട് കടക്കാതെ പുറത്താവുന്നത്.
നിലവില്‍ ബംഗ്‌ളാദേശ് ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തു തുടരാന്‍ തന്നെയാണ് സാദ്ധ്യത. അങ്ങനെ വരുമ്പോള്‍ ഒന്നാം സ്ഥാനക്കാരും എതിര്‍ ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരും തമ്മിലായിരിക്കും മത്സരം. ഇന്ത്യയ്ക്കു സെമിയില്‍ കടക്കാന്‍ ബംഗ്‌ളാദേശിനെ കീഴ്‌പ്പെടുത്തിയാല്‍ മതിയെന്നു ചുരുക്കം.
ഇന്നു നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്‌ളാദേശ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തു. മഹമ്മൂദുള്ളയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്‌ളാദേശ് 275 റണ്‍സെടുത്തത്. 138 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സറും പറത്തിയാണ് മഹമ്മുദൂള്ള 103 റണ്‍സ് നേടിയത്.
മുഷ്ഫിഖര്‍ റഹ്മാന്‍ 89 റണ്‍സുമായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ബംഗ്ലാദേശിന്റെ തുടക്കം മോശമായിരുന്നു. ആദ്യ മൂന്നു ഓവറുകളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ തമിം ഇഖ്ബാലും (2) മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഇമറുള്‍ കയെസും (2) പുറത്തായി.
Taaskin_vyganewsജയിംസ് ആന്‍ഡേഴ്‌സണായിരുന്നു ഇരുവരുടെയും വിക്കറ്റ്. തുടര്‍ന്ന് ഇറങ്ങിയ സൗമ്യ സര്‍ക്കറും (40) മഹമ്മദുള്ളയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ജോര്‍ദാന്റെ പന്തില്‍ സര്‍ക്കര്‍ (40) പുറത്തായതോടെ ബംഗ്ലദേശിന്റെ നില വീണ്ടും പരുങ്ങലിലായി.
പിന്നാലെയിറങ്ങിയ ഷാഹിബ് അല്‍ ഹസന്‍ രണ്ടു റണ്‍സുമായി ഗ്യാലറിയിലേക്ക് മടങ്ങി. തുടര്‍ന്നെത്തിയ മുഷ്ഫിക്കറുമായി ചേര്‍ന്ന് മഹമ്മൂദുള്ള അഞ്ചാം വിക്കറ്റില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ബംഗ്ലാദേശിനെ മികച്ച നിലയില്‍ എത്തിച്ചു. നാല്‍പത്തിയാറാം ഓവറില്‍ മഹമ്മദുള്ള റണ്ണൗട്ടാവുന്‌പോള്‍ അഞ്ചു വിക്കറ്റിന് 241 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്‌ളാദേശ്. വാലറ്റത്ത് 12 പന്തില്‍ 14 റണ്‍സെടുത്ത സാബിര്‍ റഹ്മാനും സ്‌കോര്‍ ഉയര്‍ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്‌ളണ്ട് 48.3 ഓവറില്‍ 260 റണ്‍സിന് എല്ലാവരും പുറത്തായി. ഇയാന്‍ ബെല്‍ (63), ജോസ് ബട്‌ലര്‍(65) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ഇംഗ്‌ളണ്ട് നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. ക്രിസ് വോക്‌സ് 42 റണ്‍സുമായി പുറത്താവാതെ നിന്നു.
ബംഗ്‌ളാദേശിനു വേണ്ടി റുബെല്‍ ഹുസൈന്‍ നാലും മൊര്‍ത്താസ, അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയൊരു അപമാനത്തിനു സാക്ഷ്യം വഹിച്ച് ഇംഗ്‌ളണ്ട് ലോക കപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു.

COMMENTS