ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കൂട്ടമാനഭംഗ കേസിലെ പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുത്തി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസി ഇന്ത്യന്‍ സര്‍ക്...
ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കൂട്ടമാനഭംഗ കേസിലെ പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുത്തി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസി ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചു.
ഇന്ത്യ നിരോധനങ്ങളുടെ രാജ്യമാണ്. സിനിമയും പുസ്തകങ്ങളും മുതല്‍ ബീഫ് വരെ നിരോധിച്ചിരിക്കുകയാണ് ഇന്ത്യയിലെന്ന് ബിബിസി ആക്ഷേപിക്കുന്നു.
പ്രതിച്ഛായയില്‍ ഏശ്രദ്ധവയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണോ അദേഹത്തിനു വേണ്ടി ആഭ്യന്തര മന്ത്രാലയം നടത്തിയ നീക്കമാണോ ഡോക്യുമെന്ററിയുടെ നിരോധനത്തിന് പിന്നിലെന്ന് അറിയില്ല.
ഇന്ത്യയിലെ പ്രധാനപ്പെട്ട ജയിലില്‍ നിന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ അഭിമുഖം എടുക്കാനാതാണ് ഡോക്യുമെന്ററിയുടെ പ്രധാന നേട്ടമായി ബിബിസി കാണുന്നത്. ഇത് പലരെയും ചൊടിപ്പിച്ചു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ തമ്മിലുളള കിടമല്‍സരവും ഡോക്യുമെന്ററി വിവാദത്തിന് പിന്നിലുണ്ട്.
ഡോക്യുമെന്ററിയുടെ സംപ്രേഷണ അവകാശം ഒരു ഇംഗ്ലീഷ് ചാനല്‍ നേടിയതിനാല്‍ മറ്റൊരു ചാനല്‍ ഡോക്യുമെന്ററിക്കെതിരെ രംഗത്തെത്തിയെന്നും ബിബിസി പറയുന്നു.
ഇതേസമയം, വിലക്കു ലംഘിച്ച് നിര്‍ഭയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ബിബിസിക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. മറുപടി കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആലോചന.
കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പഠനാവശ്യത്തിനെന്ന പേരിലാണു ബിബിസി തിഹാര്‍ ജയിലില്‍ ചിത്രീകരണത്തിന് അനുമതി തേടിയത്. എന്നാല്‍, വാണിജ്യപരമായ ആവശ്യങ്ങള്‍ക്കാണ് ഇതുപയോഗിച്ചത്.
സ്ത്രീകളുടെ അന്തസ്സിനു കോട്ടം വരുത്തുന്ന കാര്യങ്ങളാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്- നോട്ടീസില്‍ പറയുന്നു.
ഡോക്യുമെന്ററിക്കു വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വ്യാഴാഴ്ചയാണ് കോടതി ശരിവച്ചത്. സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് ബിബിസി അധികൃതര്‍ക്ക് അയച്ചു കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കും കോടതി ഉത്തരവിന്റെ പകര്‍പ്പ് അയച്ചുകൊടുത്തു.
പെണ്‍കുട്ടിയുടെ യഥാര്‍ഥ പേര് വിവാദ ഡോക്യുമെന്ററിയിലുള്‍പ്പെടുത്തിയതിനെതിരേ ശക്തമായ പ്രതിഷേധവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കളും രംഗത്തെത്തി. ബിബിസി സംഘത്തിനെതിരെ നിയമ നടപടിയെടുക്കുമെന്ന് രക്ഷിതാക്കള്‍ ആറിയിച്ചു.
ഡോക്യുമെന്ററിയില്‍ മകളുടെ പേരോ ചിത്രമോ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അവരത് ലംഘിച്ചു. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ റഞ്ഞു. പ്രതി മുകേഷ് ഡോക്യുമെന്ററിയില്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകളിലും പെണ്‍കുട്ടിയുടെ അച്ഛന്‍ കോപാകുലനായി.
COMMENTS