നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് തുടര്‍ച്ചയായ അഞ്ചാം ജയം ആഘോഷിച്ചു. അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ന്യ...
നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് തുടര്‍ച്ചയായ അഞ്ചാം ജയം ആഘോഷിച്ചു. അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് ജയം ആഘോഷിച്ചത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 47.4 ഓവറില്‍ 186 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് 36.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.
മാര്‍ട്ടിന്‍ ഗപ്ടില്‍ (57), ബ്രണ്ടന്‍ മക്കല്ലം (42), കെയിന്‍ വില്യംസണ്‍ (32) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ന്യൂസിലന്‍ഡ് വിജയം കൈപ്പിടിയിലാക്കി.
നജീബുള്ള സര്‍ദാന്‍ (56), സമീയുള്ള ഷെന്‍വാരി (54) എന്നിവര്‍ക്കു മാത്രമേ അഫ്ഗാന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളു. ആറ് ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ന്യൂസിലന്‍ഡിനു വേണ്ടി ഡാനിയേല്‍ വെട്ടോറി നാലും കോറി ആന്‍ഡേഴ്‌സന്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

COMMENTS