തിരുവനന്തപുരം: വാഹനം വില്‍ക്കുമ്പോള്‍ ഉടമസ്ഥത മാറ്റാനുള്ള അവകാശം വില്‍ക്കുന്നയാള്‍ക്കു ലഭിക്കുന്ന തരത്തില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി. ...

ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ ഗതാഗത കമ്മിഷണര്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ഉത്തരവിന്റെ പകര്‍
പ്പ് റീജണല്‍ ഓഫിസുകള്‍ക്കു ലഭിക്കുന്നതോടെ പുതിയ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാഹനം വാങ്ങുന്നയാളാണ് ഇതുവരെ പേരുമാറ്റത്തിന് അപേക്ഷിച്ചിരുന്നത്. പുതിയ ഉത്തരവോടെ വാഹനം വില്‍ക്കുന്നയാളുടെ പരിധിയിലുള്ള ആര്‍ടി ജോയിന്റ് ആര്‍ടി ഓഫിസില്‍ ആദ്യ അപേക്ഷിക്കണം.
മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് വഴി ഫോം 29 പൂരിപ്പിച്ച് ഓണ്‍ലൈന്‍ വഴിയാണു അപേക്ഷിക്കേണ്ടത്. തുടര്‍ന്നു ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം വാങ്ങുന്ന ആളുടെ പരിധിയിലുള്ള ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ അപേക്ഷയ്‌ക്കൊപ്പം വാഹനം വാങ്ങുന്നയാളുടെ വിലാസം തെളിയിക്കുന്ന രേഖയുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പും രണ്ടു ഫോട്ടോകളും ആര്‍സി ബുക്ക്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉണ്ടാകണം.
നടപടിക്രമം പൂര്‍ത്തിയാകുന്ന മുറയ്ക്കു വാഹനം വാങ്ങുന്നയാളുടെ ആര്‍ടി ഓഫിസിലേക്ക് ഇ മെയില്‍ വഴി സന്ദേശം നല്‍കും. തുടര്‍ന്നു മാത്രമേ വാഹനം വാങ്ങുന്നവര്‍ക്കു വാഹനം സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കാനാകൂ.ഇതിനായി സി ഫോം 30 ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം.
തുടര്‍ന്നു വാഹനം വാങ്ങിയ ആള്‍ക്കു രജിസ്‌ട്രേഡ് തപാലായി വാഹനത്തിന്റെ രേഖകള്‍ അയച്ചു കൊടുക്കും. നിലവില്‍ ടാക്‌സി കാറുകള്‍ അടക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് കാറുകളുടെ കൈമാറ്റത്തിന് ഈ സംവിധാനമാണുള്ളത്. സ്വകാര്യവാഹന കൈമാറ്റത്തിനും ഇനി ഇതു നടപ്പാകും.
വാഹനകൈമാറ്റത്തിനു ശേഷം വാങ്ങുന്നവര്‍ ഉടമസ്ഥത മാറ്റാത്തതു മൂലം പഴയ ഉടമ കേസുകളില്‍പെടുന്നതു സംബന്ധിച്ച പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണു പുതിയ ചട്ടം.
ഇത്തരം കേസുകളില്‍ വാഹനം ഉപയോഗിക്കുന്നവരെ കണ്ടെത്താനാകാതെ പോലീസ് മോട്ടോര്‍ വാഹന വകുപ്പും പലപ്പോഴും വിഷമിക്കുകയാണ്. ഇതു പരിഹരിക്കാനും വാഹനം വില്‍ക്കുന്നവരെ പിന്നീട് ഈ വാഹനം ഉണ്ടാക്കുന്ന നഷ്ടത്തില്‍നിന്ന് ഒഴിവാക്കാനുമാണു പുതിയ ചട്ടം ലക്ഷ്യമിടുന്നത്.
COMMENTS