ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമുകള്‍ക്ക് വിജയദിനം. ഞായറാഴ്ച റെയില്‍വേസിനോട് പൊരുതിത്തോറ്റ കേരളത്തിന്റെ...
ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമുകള്‍ക്ക് വിജയദിനം. ഞായറാഴ്ച റെയില്‍വേസിനോട് പൊരുതിത്തോറ്റ കേരളത്തിന്റെ പുരുഷ ടീം തിങ്കളാഴ്ച വിജയത്തോടെ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നു. പി. രോഹിതിന്റെ നേതൃത്വത്തിലുള്ള കേരള സംഘം 'ബി' ഗ്രൂപ്പ് പോരാട്ടത്തില്‍ രാജസ്ഥാനെ ഒന്നിനെതിരെ മൂന്നു സെറ്റുകളില്‍ കീഴടക്കി ആദ്യ വിജയം നേടി (25-23, 15-25, 27-25, 25-15). ബുധനാഴ്ച ഉത്തരാഖണ്ഡുമായാണ് അടുത്ത കളി. ഞായറാഴ്ച രാത്രി നടന്ന ആദ്യ കളിയില്‍ കേരളത്തിന്റെ പുരുഷ ടീം 20-25, 25-27, 22-25 സ്‌കോറിന് റെയില്‍വേസിന് മുന്നില്‍ മുട്ടുകുത്തിയിരുന്നു.
ശ്രുതിമോളുടെ നായകത്വത്തിലിറങ്ങിയ കേരള വനിതാ ടീം 'ബി' ഗ്രൂപ്പ് പോരാട്ടത്തില്‍ ബംഗാളിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തുവിട്ടു. സ്‌കോര്‍: 25-20, 25-16, 25-17. ആദ്യ കളിയില്‍ കര്‍ണാടകത്തെ നേരിട്ടുള്ള സെറ്റുകളില്‍ തോല്പിച്ച കേരള വനിതാ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. തമിഴ്‌നാടുമായാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം. തമിഴ്‌നാട് 3-1ന് കര്‍ണാടകത്തെ പരാജയപ്പെടുത്തി.
'എ' ഗ്രൂപ്പില്‍ ഹരിയാണയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്പിച്ച് തമിഴ്‌നാട് പുരുഷന്മാര്‍ തുടര്‍ച്ചയായ വിജയം നേടി. സ്‌കോര്‍: 25-20, 31-29, 25-20. ആദ്യ കളിയില്‍ കേരളത്തെ ഞെട്ടിച്ച റെയില്‍വേസ് 'ബി' ഗ്രൂപ്പില്‍ 25-14, 25-12, 25-13ന് ഉത്തരാഖണ്ഡിനെ തുരത്തി രണ്ടാം ജയം ആഘോഷിച്ചു.

COMMENTS