സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒന്‍പതു പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒന്‍പതു പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതേസമയം, തന്നെ രോഗബാധിതരില്‍ 12 പേര് രോഗമുക്തരാവുകയും ചെയ്തു.
പാലക്കാടും പത്തനംതിട്ടയിലും രണ്ടു പേര്‍ക്കു വീതവും എറണാകുളത്ത് മൂന്നു പേര്‍ക്കും ഇടുക്കിലും കോഴിക്കോട്ടും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.
കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 118 ആയി. ഇവരില്‍ 91 പേരും വിദേശത്തുനിന്നു രോഗ വൈറസിനെയും പേറി എത്തിയ മലയാളികളാണ്. രോഗികളില്‍ ഒന്‍പതു പേര് വിദേശികളാണ്. നാട്ടുകാരായ 18 പേര്‍ക്ക് ഇവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്നെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഇറ്റാലിയന്‍ സ്വദേശിയേയും തൃശൂരില്‍ ചികിത്സയില്‍ കഴിഞ്ഞയാളെയും കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരും താമസസ്ഥലത്ത് നിരീക്ഷണത്തില്‍ തുടരണം.
ഇറ്റാലിയന്‍ സ്വദേശിയെ ഹോട്ടലില്‍ പോയാല്‍ വീണ്ടും പുറത്തുപോകുമെന്ന സംശയമുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലേക്കു മാറ്റി.This is what the #CoronaVirus does to your body!pic.twitter.com/bo5jgkjMxr— Digital Doctor (@DigitalMedDoc) March 25, 2020
ഇന്ന് ആറുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇറ്റലിയില്‍ നിന്നെത്തി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായ മൂന്നു വയസുള്ള കുട്ടിയും രക്ഷിതാക്കളും പത്തനംതിട്ട സ്വദേശിയും അവിടെത്തന്നെ ചികിത്സയിലുള്ള രണ്ട് വിദേശികളും കോവിഡ് 19 മുക്തരാണെന്നു ഫലം കിട്ടി. ഇവരെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല.
സംസ്ഥാനത്താകെ 76,542 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 76,010 പേര് വീടുകളിലാണുള്ളത്. 532 പേര് ആശുപത്രികളിലുണ്ട്. ഇന്നു പുതുതായി 122 പേരെ് ആശുപത്രികളില്‍ അഡ്മിറ്റാക്കി.
Keywords: Covid 19, Corona Virus, India, Kerala, Italy
COMMENTS